
തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനും സര്‍ക്കാറിനുമെതിരെ വിന്‍സെന്‍റ് എംഎല്‍എ. ഒമ്പത് ദിവസമായി പ്രതി എവിടെയാണെന്ന് അറിഞ്ഞിട്ടും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാത്തതാണ് അയാളുടെ മരണത്തിലേക്ക് നയിച്ചത്.
അന്വേഷണ സംഘങ്ങളെ മാറ്റി അന്വേഷണം വൈകിപ്പിക്കാന്‍ ശ്രമമുണ്ടായി. സാക്ഷികളെ ഭീഷണിപ്പെടുത്താനും ശ്രമമുണ്ടായി. ഇതെല്ലാം സൂചിപ്പിക്കുന്നത് പ്രതിയായ ഡിവൈഎസ്പിയെ സംരക്ഷിക്കാന്‍ ശ്രമമുണ്ടായി എന്നതാണ്. അതുകൊണ്ട് തന്നെ സംരക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് തന്നെയാണ് ഹരികുമാറിന്‍റെ മരണത്തില്‍ ഉത്തരവാദിത്തമെന്നും എംഎല്‍എ പറഞ്ഞു.
ഡിവൈഎസ്പി ഹരികുമാറിനെ ഇന്ന് രാവിലെയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്നാണ് സംശയം. ഇയാള്‍ കര്‍ണാടകത്തില്‍ ആയിരുന്നുവെന്നാണ് പൊലീസിനുണ്ടായിരുന്ന സൂചന. നേരത്തെ അന്വേഷണ സംഘത്തിന് മുന്നില്‍ ഇയാള്‍ കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam