
ഐശ്വര്യ റായിയെ പോലെ തന്നെ മകള്‍ ആരാധ്യയ്ക്കും ആരാധകര്‍ ഏറെയാണ്. മകള്‍ ആരാധ്യയുമൊത്തുള്ള ചിത്രങ്ങള്‍ ഐശ്വര്യ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുമുണ്ട്. ഇരുവരെയും മാധ്യമങ്ങള്‍ എപ്പോഴും പിന്‍തുടരുന്നുണ്ട്. ഐശ്വര്യ റായ് ബച്ചനോടൊപ്പം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട് മകള്‍ ആരാധ്യ ബച്ചന്‍. മകളെ എപ്പോഴും കരുതലോടെ കൊണ്ടുനടക്കുന്ന അമ്മയെയാണ് ഐശ്വര്യയില്‍ എപ്പോഴും ആരാധകര്‍ കാണുന്നതും.
അതേസമയം കഴിഞ്ഞ ദിവസം പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹത്തില്‍ പങ്കെടുത്ത ബച്ചന്‍ കുടുംബത്തിന്‍റെ ചിത്രങ്ങള്‍ നിര്‍ത്താതെ എടുത്ത ഫോട്ടോഗ്രാഫര്‍മാരോട് ആദ്യമായി ആരാധ്യ ബച്ചന്‍ പ്രതികരിച്ചു. നിര്‍ത്താതെ ചിത്രം എടുത്തവരോട് ' ഒന്ന് നിര്‍ത്തു' എന്നാണ് ആരാധ്യ പറഞ്ഞത്. ഇതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. മകളുടെ സംഭാഷണം കേട്ട് ചിരിക്കുന്ന ഐശ്വര്യയെയും വീഡിയോയില്‍ കാണാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam