
ഇംഗ്ലീഷ് മനസിലായില്ല, നായയെ തെരുവില്‍ ഉപേക്ഷിച്ചു. യജമാനന് വേണ്ടി ഇംഗ്ലീഷ് പഠിച്ച് 'ഹെക്ടര്‍'. ജര്‍മ്മന്‍ മാത്രം മനസിലാവുന്നതു കൊണ്ടാണ് അമേരിക്കന്‍ ബുള്‍ഡോഗായ ഹെക്ടറിനെ ആരോ വഴിയില്‍ ഉപേക്ഷിച്ചത്. മൃഗ സംരക്ഷകരുടെ കെട്ടിടത്തിന് മുന്നിലെ ഗേറ്റില്‍ കെട്ടിയിട്ട നിലയിലാണ് ഹെക്ടറിനെ ലഭിക്കുന്നത്. ഇംഗ്ലണ്ടിലെ യോര്‍ക്ക്ഷെയറിലാണ് സംഭവം.
ഒരുവയസ് പ്രായമുള്ള നായ നിലവില്‍ മൃഗസംരക്ഷക സംഘടനയായ ആര്‍എസ്പിസിഎയുടെ സംരക്ഷണത്തിലാണുള്ളത്. നായയോട് ഇംഗ്ലീഷ് നിര്‍ദ്ദേശം നല്‍കിയിട്ട് പ്രതികരിക്കാതെ വന്നതോടെയാണ് ഇവര്‍ മറ്റ് ഭാഷകള്‍ പ്രയോഗിച്ചത്. ജര്‍മ്മന്‍ ഭാഷയില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നായ കൃത്യമായി പാലിച്ചതോടെയാണ് നായയും ഉടമയും തമ്മിലുള്ള പ്രശ്നം ഭാഷയാണ് എന്ന് മൃഗസംരക്ഷകര്‍ക്ക് വ്യക്തമായത്. ഇതോടെ ഇംഗ്ലീഷില്‍ കൈകള്‍ ഉപയോഗിച്ചും നായയ്ക്ക് നിര്‍ദ്ദേശം നല്‍കാന്‍ തുടങ്ങി. വളരെ പെട്ടന്ന് തന്നെ നായ നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കാന്‍ തുടങ്ങിയെന്ന് നിലവിലെ കെയര്‍ ടേക്കറായ ലൂസിയാണ്ട ഹോഡ്സണ്‍ പറയുന്നു.
വളരെ ഇന്‍റലിജന്‍റും സ്നേഹ സ്വഭാവം ഉള്ളതുമാണ് ഹെക്ടറെന്നാണ് ലൂസിയാണ്ട വിലയിരുത്തുന്നത്. ഭാഷ പ്രശ്നം പരിഹരിച്ചതോടെ ഹെക്ടറിന് പുതിയ ഉടമയെ ലഭിക്കുമെന്ന വിലയിരുത്തലിലാണ് നിലവിലെ സംരക്ഷകരുള്ളത്. എന്നാല്‍ ഹെക്ടറിന്‍റെ ലഭിക്കണമെങ്കില്‍ ഒരു നിബന്ധന കൂടി പാലിക്കണമെന്നും ആര്‍എസ്പിസി പറയുന്നു. പുകവലിക്കുന്ന സ്വഭാവമുള്ളവര്‍ക്ക് ഹെക്ടറിനെ നല്‍കില്ല. കാരണം ശരീരത്തില്‍ വിവിധയിടങ്ങളില്‍ സിഗരറ്റ് കുറ്റികൊണ്ടുള്ള പൊള്ളലേറ്റ നിലയിലാണ് ഹെക്ടറിനെ കണ്ടെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam