
തിരുവനന്തപുരം: വാട്ട്സ്ആപ്പിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും പറന്നുനടക്കുന്ന ഒരു വീഡിയോ ഉണ്ട്. മലയാളി എന്നും ഓര്‍ക്കുന്ന മണിച്ചിത്രത്താഴില്‍ നകുലന്‍റെ മുന്നില്‍ ഗംഗ നഗവല്ലിയായി വെളിപ്പെടുന്ന സീന്‍. ഒരോ മലയാളിക്കും സുപരിചിതമായ ഈ സീന്‍ ഡബ്യൂ ഡബ്യൂ ഇ താരം ബിഗ് ഷോയെ വച്ച് മിക്സ് ചെയ്തതാണ് ഈ വീഡിയോ. വീഡിയോ കണ്ടവര്‍ എല്ലാം പറഞ്ഞു പുലിയാണ് ഇതിന്‍റെ എഡിറ്റര്‍. ഈ വീഡിയോയുടെ ശില്‍പ്പിയെ കണ്ടെത്തിയിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകന്‍ നിസാര്‍ മുഹമ്മദ്. ചങ്ങാനശേരി സ്വദേശി അജ്മല്‍ സാബു ഇതിനകം ഓണ്‍ലൈന്‍ ലോകത്ത് പരിചിതനാണ്.
നിസാര്‍ മുഹമ്മദിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
'എജ്ജാതി എഡിറ്റിംഗ്'.
ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വാട്സ്ആപ്പിലും
അടുത്തിടെ വൈറൽ ആയ പല വീഡിയോകളുടെയും തലക്കെട്ട് ഇതായിരുന്നു.
ദേ ഇതാണ് ആ മൊതല്. അജ്മൽ. ചങ്ങനാശ്ശേരിക്കാരൻ.
ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള വീഡിയോ എഡിറ്റർ. ഒരു ഒന്നൊന്നര മൊതല്.
സഹ സംവിധായകൻ, ക്യാമറമാൻ എന്നിങ്ങനെ പിന്നെയും എന്തൊക്കെയോ ആണ് അജ്മൽ.
മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ പ്രമുഖ നടന്മാരും സംവിധായകരും ഇൻസ്റ്റഗ്രാമിൽ അജ്മലിന്റെ followers ആണ്.
'ajmalsabucuts' എന്ന് വാട്ടർ മാർക്കുള്ള വീഡിയോ എവിടെയെങ്കിലും കണ്ടാൽ അവർക്ക് അറിയാം തലതല്ലി ചിരിക്കാൻ, അമ്പരപ്പോടെ ആസ്വദിക്കാൻ എന്തോ അതിലുണ്ടെന്ന്.
ജിനീഷ് പറഞ്ഞ് ഒരുപാട് കേട്ടിട്ടുണ്ടായിരുന്നു. ഇന്നലെ പാതിരായ്ക്ക് ഷാഹിയുടെ (script writer) കൊച്ചിയിലെ വീട്ടിൽ അപ്രതീക്ഷിതമായി കയറി വന്ന അജ്മലിനെ നേരിൽ കണ്ടു.
'ഗംഗ എവിടെ പോകുന്നു'
'അല്ലിക്ക് ആഭരണം എടുക്കാൻ പോണെന്നു നകുലേട്ടനോട് ഞാൻ പറഞ്ഞിരുന്നതല്ലേ'
'ഗംഗ പോകണ്ട'
'അതെന്താ ഞാൻ പോയാല്.
വിടമാട്ടെ, എന്നെ നീ എങ്കെയും വിടമാട്ടെ..
.... അയോഗ്യ നായേ, ഉന്നൈ കൊന്ന്, രക്തത്തെ കുടിച്ച്...
നടി ശോഭനയെ ദേശീയ അവാർഡിന് അർഹയാക്കിയ മണിച്ചിത്രത്താഴിലെ ഈ സീനാണു അജ്മൽ അവസാനം ചെയ്തത്.
World wrestling star 'Big Show' ഈ ഡയലോഗ് പറഞ്ഞു കിടുക്കി.
അജ്മൽ 48-ഓളം വീഡിയോ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓരോന്നും ഒന്നിനൊന്നു മെച്ചം. ഒരു song video കണ്ടിട്ട് Sony Music വിളിച്ചിരിക്കുകയാണ്. പക്ഷെ ഇതുവരെ കൈ കൊടുത്തിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam