
കണ്ണൂര്‍: തെരഞ്ഞെടുപ്പ് സീറ്റ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പരസ്യമായി ഗ്രൂപ്പ് പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളകുട്ടി. ഫേസ്ബുക്കിലാണ് ഇന്നലെ രാത്രിയോടെ അബ്ദുള്ളകുട്ടി വിഎം സുധീരന് എതിരെ പോസ്റ്റ് ഇട്ടത്. ഒറ്റ രാത്രി കൊണ്ട് പാച്ചേനിയേ എ ഗ്രൂപ്പിൽ നിന്ന് സു: ഗ്രൂപ്പിലേക്ക് മാറ്റി മാമോദീസ മുക്കിയ സുധീരൻ ഗ്രൂപ്പ് മുയലാളിമാരെ വിമർശികണ്ട.
എന്നാണ് അബ്ദുള്ള കുട്ടിയുടെ പോസ്റ്റ്. ഈ പോസ്റ്റ് അബ്ദുള്ളകുട്ടിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഇട്ടതാണോ തുടങ്ങിയ സംശയങ്ങള്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്. എന്നാല്‍ ഇത് തന്‍റെ പോസ്റ്റ് തന്നെയാണെന്ന് കണ്ണൂരിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മറുപടി നല്‍കിയിട്ടുണ്ട്.
അതേ സമയം ഇത്തരത്തിലൊരു പോസ്റ്റിട്ട അബ്ദുള്ളക്കുട്ടിക്കെതിരെ പോസ്റ്റിന്‍റെ അടിയില്‍ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത്. കോണ്‍ഗ്രസ് എംഎല്‍എ വിടി ബലറാം പതിവുപോലെ കമന്‍റുമായി എത്തിയിട്ടുണ്ട്. ഈ പോസ്റ്റ് അനവസരത്തിലാണെന്നും, പിന്‍വലിക്കുന്നതാണ് ഉചിതമെന്നും ബലറാ എംഎല്‍എ അബ്ദുള്ളകുട്ടിയെ ഉപദേശിക്കുന്നു. പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോസ്റ്റ് പിന്‍വലിക്കാനായി അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.
മുമ്പും വി എം സുധീരനെതിരെ അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. അന്ന് അത് പിന്‍വലിച്ച് മാപ്പു പറയുകയും ചെയ്തിരുന്നു. അതേ സമയം തിങ്കളാഴ്ച രാത്രി ഇട്ട പോസ്റ്റില്‍ ഒരു മാറ്റവും വരുത്താന്‍ അബ്ദുള്ളക്കുട്ടി ഇതുവരെ തയ്യാറായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam