
ബെംഗളൂരു: റോഡിലെ കുഴിയടയ്ക്കാൻ രണ്ട് ലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് ടെക്കി യുവാവ്. ബെംഗളൂരുവിലാണ് ആരിഫ് മുഗ്ദൽ എന്ന ടെക്കി യുവാവ് 2.7 ലക്ഷം രൂപ വായ്പയെടുത്ത് കുഴിയടച്ചത്. റോഡ് നന്നാക്കത്തിനെതിരെ ഈസ്റ്റ് ബെംഗളൂരുവിലെ സിറ്റിസൺ ഗ്രൂപ്പാണ് നോ ഡെവലപ്മെന്റ് നോ ടാക്സ് ക്യാമ്പയിൽ ആരംഭിച്ചത്. ക്യാമ്പയിനിന്റെ ഭാഗമായി ഗ്രൂപ്പംഗങ്ങൾ വസ്തു നികുതി ഒടുക്കുന്നത് ബഹിഷ്കരിച്ചു. ഹലനായകനഹള്ളി മുതൽ മുനേശ്വര ലേ ഔട്ട് വരെയുള്ള ആറ് കിലോമീറ്റർ റോഡിലെ കുഴികൾ ഗ്രൂപ്പ് അംഗങ്ങൾ പിരിവെടുത്ത് നികത്തി. ഈ പിരിവിലേക്കാണ് 32കാരനായ ടെക്കി യുവാവ് 2.7 ലക്ഷം രൂപ ലോണെടുത്ത് നൽകിയത്.
ദിവസങ്ങൾക്ക് മുമ്പ് റോഡിൽ നിരവധി അപകടങ്ങൾ നടന്നെന്നും റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കാൻ നിരവധി തവണ അധികൃതരെ സമീപിച്ചിട്ടും പ്രയോജനമുണ്ടായില്ലെന്നും ആരിഫ് മാധ്യമങ്ങളോട് പറഞ്ഞു. ഈ ഗ്രൂപ്പിലെ അംഗം കൂടിയാണ് ആരിഫ്. ഓഗസ്റ്റ് 14ന് ഡെലിവറി ഏജന്റിന് കുഴിയിൽ വീണ് പരിക്കേറ്റു. കാലിന് ഒടിവുണ്ടായി. ഇയാളാണ് കുടുംബത്തിലെ ഏക വരുമാനക്കാരൻ. വിവരമറിഞ്ഞപ്പോൾ വിഷമമായി. അങ്ങനെയാണ് റോഡിലെ കുഴികാരണം ആർക്കും പരിക്കേൽക്കരുതെന്ന് തീരുമാനിച്ചതെന്ന് ആരിഫ് പറയുന്നു.
Read More... നായയാണെന്ന് കരുതി 15,000 രൂപയ്ക്ക് ചൈനീസ് യുവതി വാങ്ങിയത് കുറുക്കനെ; പിന്നെ നടന്നത് ട്വിസ്റ്റ് !
അഞ്ച് വർഷം മുമ്പ് 'സിറ്റിസൺസ് ഗ്രൂപ്പ്, ഈസ്റ്റ് ബെംഗളൂരു' സ്ഥാപിച്ചത്. ഗ്രൂപ്പിലെ മറ്റ് അംഗങ്ങളും പണം സംഭാവന ചെയ്തു. ഇപ്പോൾ റോഡിലെ കുഴി അടച്ചെന്നും യുവാവ് പറഞ്ഞു. റോഡ് നന്നാക്കാൻ ആവശ്യപ്പെട്ട് പ്രദേശത്തെ ജനപ്രതിനിധികളെ പലതവണ കണ്ടെങ്കിലും ആരും പ്രതികരിച്ചില്ലെന്ന് സംഘത്തിലെ അംഗമായ മിഥിലേഷ് കുമാർ പറഞ്ഞു. രാഷ്ട്രീയക്കാരുടെ നിസംഗതക്കെതിരെയാണ് വസ്തുനികുതി ബഹിഷ്‌കരണ കാമ്പയിൻ ആരംഭിച്ചതെന്നും മിഥിലേഷ് കുമാർ പറഞ്ഞു. 'NoDevelopmentNoTax' എന്ന ഹാഷ്‌ടാഗോടെ എക്സിൽ ആരംഭിച്ച ക്യാമ്പയിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam