കത്തിയെരിയുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്ക് ചാടി കുട്ടികള്‍; വീഡിയോ

Web Desk   | Asianet News
Published : Jul 23, 2020, 05:13 PM IST
കത്തിയെരിയുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്ക് ചാടി കുട്ടികള്‍; വീഡിയോ

Synopsis

മൂന്നും പത്തും വയസ്സുള്ള കുട്ടികളെയാണ് കത്തുന്ന കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്...

പാരിസ്: കത്തിയെരിയുന്ന മൂന്ന് നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി സഹോദരന്മാര്‍. കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയെ കുട്ടികളെ രക്ഷിക്കാനായി   താഴെ സുരക്ഷാ ജീവനക്കാര്‍ നിലയുറപ്പിച്ചിരുന്നു. ചാടിയ കുട്ടികള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മൂന്നും പത്തും വയസ്സുള്ള കുട്ടികളെയാണ് കത്തുന്ന കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. 

ഫ്രാന്‍സിലെ ഗ്രെനോബിളില്‍ നിന്നുള്ള വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാണ്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വാതില്‍ തുറക്കാനാകാതെ ആയതോടെ മൂന്ന് വായസ്സുള്ള കുഞ്ഞിനെ താഴെയുള്ളവര്‍ക്ക് എറിഞ്ഞുകൊടുത്ത ശേഷം 10 വയ്‌സസുള്ള കുട്ടിയും താഴേക്ക് ചാടുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടുക്കള ജോലിക്കിടെ വിളിച്ചിറക്കി വീട്ടുടമയുടെ സർപ്രൈസ്, സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് വീട്ടുജോലിക്കാരി, 28 ലക്ഷത്തിലധികം കാഴ്ചക്കാര്‍
പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം