
ദില്ലി: പൊരി വെയിലിൽ കുഞ്ഞിനെ തോളിൽ ചേർത്ത് പിടിച്ച് ഗതാഗതക്കുരുക്കിനെ നിയന്ത്രിക്കുന്ന വനിതാ ട്രാഫിക് പൊലീസാണ് ഇന്റർനെറ്റിൽ ഇപ്പോൾ തരംഗം. ചണ്ഡിഗഡിലെ തിരക്കുള്ള നഗരത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യം. മണിക്കൂറുകൾക്കുള്ളിൽ വീഡിയോ ഇന്റർനെറ്റിൽ വൈറലായി.
യാത്രക്കാരിലൊരാൾ പകർത്തിയതാണ് ദൃശ്യം. കുഞ്ഞിനെ തോളിൽ കിടത്തി അവർ തിരക്കുള്ള റോഡിലെ തിരക്ക് നിയന്ത്രിക്കുന്നത് വീഡിയോയിൽ വ്യക്തം. പ്രിയങ്ക എന്ന ട്രാഫിക് പൊലീസ് ഓഫീസറാണ് കുഞ്ഞുമൊത്ത് ജോലിക്കെത്തിയത്.
ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. ജോലിത്തിരക്കിനിടയിലും കുഞ്ഞിനെ പരിപാലിക്കുന്ന അമ്മയെ സോഷ്യൽ മീഡിയ അഭിനന്ദിക്കുകയാണ്. എന്നാൽ തിരക്കുള്ള ജോലിക്കിടയിൽ കുഞ്ഞിനെ കൊണ്ടുവന്ന പ്രിയങ്കയെ എതിർത്തും നിരവധി പേർ രംഗത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam