
ചെന്നൈ: കൊവിഡിന്റെ രണ്ടാം തരംഗം ലോകത്തെമ്പാടുമുള്ള ജനങ്ങളെ അനുദിനം ദുരിതത്തിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് വ്യാപനത്തെക്കുറിച്ച് പൗരന്മാർക്കിടയിൽ അവബോധം സൃഷ്ടിക്കാൻ വ്യത്യസ്തമായ മാർഗം സ്വീകരിച്ചിരിക്കുകയാണ് ചെന്നൈ റെയിൽവേ പൊലീസ്. എൻജോയ് എൻജാമി എന്ന ജനപ്രിയഗാനത്തിന് ചുവടുവച്ചാണ് ചെന്നൈ റെയിൽവേ പൊലീസിന്റെ ബോധവത്കരണം. നൃത്തത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. യൂണിഫോമിൽ നൃത്തം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ മാസ്കും ഗ്ലൗസും ധരിച്ചിട്ടുണ്ട്.
"
ദിവസേന ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന റെയിൽവേ സ്റ്റേഷനാണ് ചെന്നൈ റെയിൽവേ സ്റ്റേഷൻ. കൊവിഡിൽ നിന്ന് രക്ഷ നേടാൻ സാമൂഹിക അകലം പാലിക്കണമെന്നും മാസ്കും ഗ്ലൗസും ഉപയോഗിക്കണമെന്നും പൊതുജനങ്ങളെ ബോധവത്കരിക്കാനാണ് റെയിൽവേ പൊലീസിന്റെ ശ്രമം. നൃത്തത്തിന് പുറമെ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കൊവിഡിനെ പ്രതിരോധിക്കാൻ എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ച് ഒരു ലഘുനാടകവും ഇവർ അവതരിപ്പിച്ചു. ഇവിടെയുണ്ടായിരുന്ന യാത്രക്കാർ സാമൂഹിക അകലം പാലിച്ചുകൊണ്ട് തന്നെ, പൊലീസിനെ സശ്രദ്ധം വീക്ഷിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam