
റിവോൾവർ ഉപയോഗിച്ച് മൂർഖൻ പാമ്പിനെ വെടിവെക്കാൻ ശ്രമിച്ച യുവാവിന്റെ വീഡിയോ വൈറലാകുന്നു. കാറിൽ സഞ്ചരിക്കുന്നതിനിടെ ഇയാൾ വാഹനം നിർത്തി പാമ്പിനെ രണ്ടുതവണ നിറയൊഴിക്കുന്നതാണ് വീഡിയോയിൽ. എന്നാൽ, ഇയാളുടെ വെടിയേൽക്കാതെ രക്ഷപ്പെട്ട പാമ്പ് ഇയാളെ ആക്രമിക്കാൻ ഓടിയെത്തുന്നതും ഇയാൾ ഭയന്ന് കാറുമായി വേഗത്തിൽ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ആദ്യം വെടിവെയ്ക്കുമ്പോൾ പാമ്പ് പത്തിവിടർത്തി നോക്കുന്നു. രണ്ടാമത് വെടിവെക്കുമ്പോഴും ലക്ഷ്യം തെറ്റി. അപകടം മനസ്സിലാക്കിയ മൂർഖൻ ഉടൻ തന്നെ വെടിവെച്ചയാളെ ആക്രമിക്കാൻ കുതിച്ചു. എന്നാൽ ഇയാൾ വേഗത്തിൽ കാറോടിച്ച് മാറിയതിനാൽ രക്ഷപ്പെട്ടു. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. മൂർഖനോട് പോരാടുമ്പോൾ തോക്ക് പോരെന്ന് പലരും അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam