അഴുക്കുചാലില്‍ കുടുങ്ങിയ തെരുവ് നായക്ക് രക്ഷകനായി പൊലീസുകരന്‍ വീഡിയോ വൈറല്‍

By Web TeamFirst Published Apr 9, 2020, 6:25 PM IST
Highlights

വെറും കയ്യോടെ ഇറങ്ങിയ പൊലീസുകാരനെ കടിക്കാനും നായ ശ്രമിച്ചു. അല്‍പ നേരത്തെ ശ്രമത്തിന് ശേഷം നായക്കുഞ്ഞിനെ സമാധാനിപ്പിക്കാന്‍ പൊലീസുകാരന് സാധിച്ചു. ഇതിന് ശേഷമാണ് നായയെ പൊലീസുകാരന്‍ കരയ്ക്ക് കയറ്റി വിട്ടത്. 

പെറ്റലിംഗ് ജയ (മലേഷ്യ): റോഡരുകിലെ കാനയില്‍ കുടുങ്ങിയ തെരുവുനായ്ക്കുഞ്ഞിനെ രക്ഷിച്ച് പൊലീസുകാരന്‍. മലേഷ്യയിലാണ് സംഭവം. പെട്ടന്നുണ്ടായ മഴയിലാണ് നായ്ക്കുഞ്ഞ് കനാലില്‍ വീണത്.  നായക്കുഞ്ഞിന്‍റെ അമ്മ കുരച്ച് ബഹളമുണ്ടാക്കിയതോടെയാണ് പൊലീസുകാരന്‍ സ്ഥലത്തെത്തിയത്. അഴുക്കുചാലില്‍ കുടുങ്ങിയ നായയെ രക്ഷിക്കാന്‍ പൊലീസുകാരന്‍ ഓടയിലേക്ക് ഇറങ്ങി. എന്നാല്‍ ആളെക്കണ്ട് ഭയന്ന് നായക്കുട്ടി ബഹളമുണ്ടാക്കി. വെറും കയ്യോടെ ഇറങ്ങിയ പൊലീസുകാരനെ കടിക്കാനും നായ ശ്രമിച്ചു.

 

അല്‍പ നേരത്തെ ശ്രമത്തിന് ശേഷം നായക്കുഞ്ഞിനെ സമാധാനിപ്പിക്കാന്‍ പൊലീസുകാരന് സാധിച്ചു. ഇതിന് ശേഷമാണ് നായയെ പൊലീസുകാരന്‍ കരയ്ക്ക് കയറ്റി വിട്ടത്. നായക്കുഞ്ഞിനൊപ്പമുള്ള മുതിര്‍ന്ന നായകള്‍ നന്ദി സൂചകമായി വാലാട്ടി ഏറെ നേരം പൊലീസുകാരന് സമീപം നില്‍ക്കുന്ന ദൃശ്യങ്ങള്‍ എസാം ബിന്‍ റമില്‍ എന്നയാളാണ് സമൂഹമാധ്യമങ്ങളിലിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധിയാളുകളാണ് പൊലീസുകാരനെ അഭിനന്ദിച്ച് വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. 

 

click me!