
റായ്പുർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിൽ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയത് വാർത്തയായതോടെ വിവാദം. സംസ്ഥാന സർക്കാറിന്റെ ഹെലികോപ്ടറായ "എ.ഡബ്ല്യൂ 109 പവർ എലൈറ്റിൽ' ആണ് ഫോട്ടോഷൂട്ട് നടന്നത്. കഴിഞ്ഞമാസം 20നാണ് ചിത്രീകരണം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇതിന്റെ ഫോട്ടോകൾ പ്രചരിച്ചത്.
അതേസമയം, ഫോട്ടോഷൂട്ടിന് അനുമതി നൽകിയയാളെ സസ്പെൻഡ് ചെയ്തു. സിവിൽ ഏവിയേഷൻ വകുപ്പിലെ ഡ്രൈവറായ യോഗേശ്വർ സായാണ് സസ്പെൻഷൻ നടപടി നേരിട്ടത്. ഇയാളുടെ സുഹൃത്തിനുവേണ്ടിയാണ് ഹെലികോപ്റ്ററിൽ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നടത്തിയത്. സംഭവത്തിൽ ഏവിയേഷൻ വകുപ്പ് അന്വേഷണവും പ്രഖ്യാപിച്ചു.
സംസ്ഥാന സർക്കാറിന്റെ ഹെലികോപ്റ്ററിൽ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നടന്നതായി ശ്രദ്ധയിൽപ്പെട്ടതായും ഇത്തരത്തിൽ വീഴ്ച സംഭവിച്ചത് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam