മത്സര വിജയത്തിന്റെ 'കൈവിട്ട' ആഘോഷം, സൈക്ലിസ്റ്റ് ഇടിച്ച് തെറിപ്പിച്ചത് ഭാര്യയെ...

Published : Jun 07, 2022, 07:04 PM ISTUpdated : Jun 07, 2022, 07:16 PM IST
മത്സര വിജയത്തിന്റെ 'കൈവിട്ട' ആഘോഷം, സൈക്ലിസ്റ്റ് ഇടിച്ച് തെറിപ്പിച്ചത് ഭാര്യയെ...

Synopsis

മത്സരം ജയിച്ചതിന്റെ ആഘോഷം അതിരുവിട്ടതോടെ ഫിനിഷിംഗ് ലൈനിനപ്പുറം സൈക്ലിസ്റ്റിനെ കാത്തിരുന്നത് അപകടം

കൊളംബിയയിലെ വാർഷിക സൈക്കിളിങ് മത്സരത്തിന്റെ വിജയി ലൂയി കാർലോസ് ചിയയ്ക്ക് തന്റെ വിജയം ഒന്ന് ആഘോഷിക്കാൻ പോലുമായില്ല. ആഘോഷം ആരംഭിച്ചപ്പോൾ തന്നെ അത് ദുരന്തത്തിലേക്ക് വഴിമാറിയതാണ് വിജയാഘോഷങ്ങളുടെ നിറം കെടുത്തിയത്. വുയൽറ്റയിൽ നടന്ന വാര്‍ഷിക സൈക്ലിംഗ് മത്സരത്തിൽ ചിയ വിജയിച്ചു.

വിജയമാഘോഷിക്കാൻ ഇരുകൈകളും വിട്ട് സൈക്കിൾ ചവിട്ടി മുന്നോട്ട് കുതിച്ച ചിയക്ക് വേഗം നിയന്ത്രിക്കാനായില്ല. സൈക്കിൾ നേരെ ചെന്ന് ഇടിച്ചത് ഫിനിഷിംഗ് ലൈനിന് അപ്പുറം കാത്തുനിന്ന ഭാര്യയെയായിരുന്നു. ഇരുവരും ഒരുമിച്ച് വീണു. ഇടിയുടെ ആഘാതത്തിൽ ചിയയുടെ ഭാര്യ ബോധം കെട്ട് നിലത്തുവീണു. സംഭവത്തിന്റെ ദൃശ്യങ്ങൾ കാണികൾ പകര്‍ത്തിയത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഭാര്യയെ ഉടൻ ആശുപത്രിയിലെത്തി. ഇവര്‍ക്ക് നാലോളം സ്റ്റിച്ച് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. 

സൈക്ലിസ്റ്റും ഫോട്ടോഗ്രാഫറും കൂടിയായ ക്ലോഡിയ റൊൺകാൻസിയോ ഭര്‍ത്താവിന്റെ വിജയം ക്യാമറയിൽ പകര്‍ത്താനാണ് ഫിനിഷിംഗ് ലൈനിൽ കാത്തുനിന്നിരുന്നത്. ആ നിമിഷം എനിക്ക് ബൈക്ക് നിയന്ത്രിക്കാനായില്ല - ചിയ ഒരു കൊളംബിയൻ പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ ഭാര്യയെയാണ് സൈക്കിൾ ചെന്നിടിച്ചത്. അത് ആരെ വേണമെങ്കിലും ആകാമായിരുന്നു. സംഭവത്തിന്റെ ഞെട്ടലിലാണ് അവൾ ഇപ്പോഴും. സൈക്കിളിന് മുന്നിൽ നിന്ന് അവൾ എന്താണ് മാറാതിരുന്നത് എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ചില മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ