നഞ്ചമ്മയുടെ പാട്ടിനൊപ്പം ചുവടുവച്ച് ഒരു കൂട്ടം അമ്മൂമ്മമാർ; വീഡിയോ കാണാം

Web Desk   | others
Published : May 11, 2020, 09:50 AM IST
നഞ്ചമ്മയുടെ പാട്ടിനൊപ്പം ചുവടുവച്ച് ഒരു കൂട്ടം അമ്മൂമ്മമാർ; വീഡിയോ കാണാം

Synopsis

കൂട്ടത്തിൽ വാർദ്ധക്യം കൊണ്ട് കുനിഞ്ഞുപോയ ഒരമ്മൂമ്മയാണ് ഏറ്റവും അടിപൊളിയായി ഡാൻസ് ചെയ്യുന്നത്. അമ്മദിനത്തിലാണ് ഈ വീഡിയോ വൈറലായത് എന്നതാണ് ഏറെ ശ്രദ്ധേയം. 

ഇന്നലത്തെ മാതൃദിനത്തിൽ സമൂഹമാധ്യമങ്ങൾ ആഘോഷിച്ച ഒരു വീഡിയോയാണിത്. ഒരു കൂട്ടം അമ്മമാർ പാട്ടിനൊപ്പം ചുവടുവച്ച്, കെട്ടിപ്പിടിച്ച് നിറഞ്ഞു ചിരിക്കുന്നുണ്ട് ഈ വീഡിയോയിൽ. ഇവരുടെ നിഷ്കളങ്കമായ ചിരിക്ക് പിന്നിൽ വളരെ വലിയൊരു സങ്കടത്തിന്റെ കഥയാകും പറയാനുണ്ടാകുക. കൂട്ടത്തിൽ വാർദ്ധക്യം കൊണ്ട് കുനിഞ്ഞുപോയ ഒരമ്മൂമ്മയാണ് ഏറ്റവും അടിപൊളിയായി ഡാൻസ് ചെയ്യുന്നത്. അമ്മദിനത്തിലാണ് ഈ വീഡിയോ പുറത്ത് വന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. 

"

പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ നഞ്ചമ്മ പാടി ഹിറ്റാക്കിയ ഗാനത്തിന്റെ അകമ്പടിയോടെയാണ് ഈ അമ്മമാർ നൃത്തംചെയ്യുന്നത്. ചുറ്റും നില്‍ക്കുന്ന മറ്റ് അമ്മമാര്‍ കൂടെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ട്. എപ്പോഴാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നോ എന്താണ് സന്ദർഭമെന്നോ വ്യക്തമല്ല. എന്തായാലും സോഷ്യൽ മീഡിയ ഈ അമ്മൂമ്മമാരെ ഏറ്റെടുത്ത് വൈറലാക്കിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ