
ഭോപ്പാൽ : അഞ്ച് രൂപയുടെ ചായയുടെ പേരിലുണ്ടായ തർക്കത്തിൽ വൃദ്ധനെ മർദ്ദിച്ചത് (Old man beaten) ചോദ്യം ചെയ്യാനെത്തി മകൾ (Daughter). വൃദ്ധനായ തന്റെ പിതാവിനെ മർദ്ദിച്ച കടയുടമയെ മകളെത്തി പൊതിരെ തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ (Social Media) മുന്നേറുകയാണ്. മധ്യപ്രദേശിലെ (Madhyapradesh) ശിവപുരിയിലെ ദിനാര ടൌണിലാണ് സംഭവം നടന്നത്. ഫ്രീപ്രസ് ജേൺൽ ട്വിറ്ററിലൂടെയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.
തേജ് സിംഗ് എന്നയാളെയാണ് ഭുര എന്ന കടയുടമ മർദ്ദിച്ചത്. ചായ കുടിച്ചതിന് ശേഷം തേജ് സിംഗ് അഞ്ച് രൂപ നൽകിയിട്ടും തന്നില്ലെന്ന് ഭുര പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് തേജ് സിംഗിനെ ദുര മർദ്ദിക്കുകയായിരുന്നു. തേജ് സിംഗ് വീട്ടിലെത്തിയതോടെ സംഭവം അറിഞ്ഞ മകൾ ഇത് ചോദിക്കാൻ ഷോപ്പിലെത്തുകയും വടിയുമായെത്തിയ അവൾ കടയുടമയെ തിരിച്ചടിക്കുകയുയമായിരുന്നു.
ട്വിറ്ററിലെ വീഡിയോയോട് പ്രതികരിച്ചവരിൽ ഭൂരിഭാഗവും മകളെ പിന്തുണയ്ക്കുകയാണ്. അച്ഛന് വേണ്ടി ചോദിക്കാൻ ആൺ മക്കൾ വേണമെന്ന ധാരണയെ പൊളിച്ചടുക്കുകയാണെന്നെല്ലാം ചിലർ പ്രതികരിക്കുന്നുണ്ട്. പെൺകുട്ടികളായാൽ ഇങ്ങനെ വേണമെന്നാണ് മറ്റ് ചിലർ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam