'ഇതൊക്കെ എനിക്ക് നിസാരം'; പത്തടിയോളം ഉയരമുള്ള ഗേറ്റ് ചാടിക്കടക്കുന്ന നായ; കൗതുകമായി വീഡിയോ

Web Desk   | Asianet News
Published : Jan 31, 2020, 08:07 AM IST
'ഇതൊക്കെ എനിക്ക് നിസാരം'; പത്തടിയോളം ഉയരമുള്ള ഗേറ്റ് ചാടിക്കടക്കുന്ന നായ; കൗതുകമായി വീഡിയോ

Synopsis

തായ്‌ലന്‍ഡിലുള്ളതാണെങ്കിലും ഭാഷയുടേയും ദേശത്തിന്റെയുമെല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് ദൃശ്യങ്ങള്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്. 

മൂഹമാധ്യമങ്ങൾ താരം​ഗമായതോടെ രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടാറുള്ളത്. മനുഷ്യർ മാത്രമല്ല പക്ഷിമൃ​ഗാദികളുമൊക്കെ ഇത്തരത്തിൽ കൗതുകങ്ങൾ സൃഷ്ടിച്ച് സൈബർ ലോകത്ത് താരമായിട്ടുണ്ട്. അത്തരത്തിലൊരു നായയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

പത്ത് അടിയോളം ഉയരമുള്ള ഗേറ്റ് ചാടിക്കടക്കുന്ന നായയുടെ ദൃശ്യങ്ങളാണിത്. അതിവിദഗ്ധമായി ചുവടുകള്‍ പിഴയ്ക്കാതെ നായ ഗേറ്റ് കടന്ന് അപ്പുറത്തെത്തുന്നത് വീഡിയോയിൽ കാണാം. തായ്‌ലന്‍ഡില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. 

തായ്‌ലന്‍ഡിലുള്ളതാണെങ്കിലും ഭാഷയുടേയും ദേശത്തിന്റെയുമെല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് ദൃശ്യങ്ങള്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്. ഉയരമുള്ള ഗേറ്റിലൂടെ ചവിട്ടിക്കയറി ഗേറ്റിന്റെ വിടവിലൂടെ മറുവശത്തേക്ക് ചാടിക്കടക്കുകയാണ് ഈ നായ. എന്തായാലും നായയുടെ മിടുക്കിനെയും സാമര്‍ത്ഥ്യത്തെയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ