
കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീന്‍ ജാനകി എന്നിവര്‍ 'റാസ്പുടിന്‍' എന്ന ഗാനത്തിന് ചുവടുവച്ചത് കേരളത്തില്‍ തരംഗമായിരുന്നു. പിന്നീട് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ റാസ്പുടിന്‍ സ്റ്റെപ്പുകള്‍ വീണ്ടുംവച്ചു. ഇതിന്‍റെ പല വീഡിയോകളും പിന്നീടും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ പുതിയ റാസ് പുടിന്‍ പതിപ്പ് ഹിറ്റാകുന്നു. ‘കുടിയന്റെ റാസ്പുടിന്‍ വേർഷൻ’ എന്ന തലക്കെട്ടിലാണ് ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും ഈ വീഡിയോ വൈറലാകുന്നത്.
കാഴ്ചയിൽ മദ്യപാനിയെന്ന് തോന്നിക്കുന്ന ഒരു വ്യക്തിയുടെതാണ് 'റാസ്പുടിന്‍' സ്റ്റെപ്പുകള്‍. ജാനകിയും നവീനുംവച്ച നൃത്തചുവടുകളെ എകദേശം അതുപോലെ പകര്‍ത്തുന്നുണ്ട് ഇയാള്‍. ‘റാസ്പുടിൻ ഡ്രങ്കൻ വേർഷൻ’ എന്ന പേരിലാണ് വിവിധ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഈ വീഡിയോ വൈറലാകുന്നത്. ആരാണ് ഇയാള്‍ എന്ന അന്വേഷണവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇത് ശരിക്കും മദ്യപിച്ചിട്ടാണോ, അല്ല വെറും അഭിനയമാണോ എന്നതാണ് പലരും തേടുന്ന ഉത്തരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam