
അലികന്‍റേ(സ്പെയിന്‍): വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമായ സ്പെയിനിലെ നഗരമായ അലികന്‍റേയിലെ കോസ്റ്റാബ്ലാങ്ക ബീച്ചുകളിലേക്ക് എത്താന്‍ മടിക്കുകയാണ് ഇപ്പോള്‍ സഞ്ചാരികള്‍. മനോഹരമായ തീരവും വെള്ളമണലും നിറഞ്ഞ ഈ കടല്‍ത്തീരങ്ങളില്‍ നിന്ന് സഞ്ചാരികളെ മാറ്റി നിര്‍ത്തുന്നത് ഏതാനും ശില്‍പങ്ങളാണെന്നതാണ് വിചിത്രമായ വസ്തുത.
അടുത്തിടെയാണ് കോസ്റ്റാബ്ലാങ്ക ബീച്ചുകളില്‍ ചില നഗ്നശില്‍പങ്ങള്‍ വച്ചത്. ഗ്രാഫിക് ശൈലിയിലുള്ള നഗ്നദൃശ്യങ്ങള്‍ക്ക് ഒറിജിനലുകളേക്കാളും മികച്ചതാണെന്നും, കണ്‍ട്രോള്‍ പോകുന്നുവെന്നുമാണ് ചില സഞ്ചാരികള്‍ അന്തര്‍ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. കുട്ടികളേയും കുടുംബവുമായി എത്തുമ്പോള്‍ ഇത്തരത്തില്‍ അശ്ലീലം എങ്ങനെ സഹിക്കണമെന്നും സഞ്ചാരികള്‍ ക്ഷോഭിക്കുന്നുണ്ട്.
കലാരൂപമാണെങ്കിലും അത് കുട്ടികളുടെ മനസില്‍ ലൈംഗികതയേക്കുറിച്ച് ചില ശരിയല്ലാത്ത ചിത്രങ്ങള്‍ ചെറുപ്രായത്തില്‍ പതിപ്പിക്കുമെന്നും ഇനി ആ ബീച്ചുകളിലേക്ക് പോവില്ലെന്നും പ്രതികരിക്കുന്ന സഞ്ചാരികള്‍ ഏറെയുണ്ട്. വിവിധ ശൈലികളില്‍ ഇഴുകി ചേര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ആണ്‍ പെണ്‍ ശില്‍പങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ ഇത് കാണാനും ഏറെ ആളുകള്‍ ഇവിടെയെത്തുന്നുണ്ടെന്നും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ശില്‍പങ്ങള്‍ സ്ഥാപിച്ചതിലൂടെ ശ്രമിച്ചതെന്നും വിനോദ സഞ്ചാര മേഖലയുമായി പ്രവര്‍ത്തിക്കുന്ന ചിലര്‍ പറയുന്നുണ്ടെങ്കിലും സഞ്ചാരികള്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.
കഴിഞ്ഞ ദിവസം ബീച്ച് സന്ദര്‍ശിക്കാനെത്തിയ ബ്രിട്ടന്‍ സ്വദേശികള്‍ ശില്‍പം നീക്കണമെന്ന് ആവശ്യപ്പെട്ട് അലികന്‍റേയിലെ തദ്ദേശ ഭരണകൂടത്തെ സമീപിച്ചിരുന്നു. കുട്ടികളുമായി വരുന്ന സ്ഥലങ്ങളില്‍ പോണ്‍ ദൃശ്യങ്ങള്‍ പോലുള്ള ഇവ പ്രദര്‍ശിപ്പിക്കരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ചിത്രം ലംഘിക്കുന്നുവെന്ന് നിരവധി ആളുകളാണ് പരാതിപ്പെട്ടിരിക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് പുറമേ ബീച്ചില്‍ കച്ചവടം നടത്തുന്നവരും രൂക്ഷ വിമര്‍ശനമാണ് ശില്‍പങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam