
സൂറത്ത്: കൊവിഡ് വ്യാപനത്തെ തുടർന്ന് ആഘോഷങ്ങൾ എല്ലാം ഒഴിവാക്കിയിരിക്കുകയാണ് ജനങ്ങൾ. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മിക്കവരും ആഘോഷങ്ങളിൽ പങ്കാളികളാകുന്നത്. ഇത്തവണ വിനായക ചതുർത്ഥി ആഘോഷങ്ങളിലും ഇത്തരത്തിൽ വ്യത്യസ്തത കൊണ്ടുവരാനാണ് ജനങ്ങൾ ശ്രമിച്ചത്. പരിസ്ഥിതി സൗഹൃദ ഗണേശ പ്രതിമ നിർമ്മിച്ചിരിക്കുകയാണ് ഗുജറാത്തിലെ സൂറത്തിലെ ആശുപത്രിയിലെ ഡോക്ടറായ അദിതി മിത്തൽ. കൊവിഡ് രോഗികൾക്ക് വേണ്ടിയാണ് അവർ ഉണങ്ങിയ പഴങ്ങൾ കൊണ്ടുള്ള പ്രതിമ നിർമ്മിച്ചത്. എഎൻഐയാണ് ഈ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
കൊവിഡ് രോഗികൾക്ക് ഈ ഉണങ്ങിയ പഴങ്ങൾ പ്രസാദമായി നൽകാനാണ് തീരുമാനമെന്ന് ഇവർ പറയുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നവയാണ് ഉണങ്ങിയ പഴങ്ങൾ. 511 പഴങ്ങളാണ് പ്രതിമനിർമ്മാണത്തിനായി ഉപയോഗിച്ചത്. പത്ത് ദിവസം പ്രതിമ കൊവിഡ് ആശുപത്രിയിൽ സൂക്ഷിച്ചതിന് ശേഷമായിരിക്കും പ്രസാദമായി നൽകുക. ഡോ അദിതി വ്യക്തമാക്കി. ഇന്ന് മുതൽ പത്ത് ദിവസത്തേയ്ക്കാണ് വിനായക ചതുർത്ഥി ആഘോഷങ്ങൾ ആരംഭിക്കുന്നത്. പരിസ്ഥിതി സൗഹൃദപരമായി വിനായക ചതുർത്ഥി ആഘോഷിക്കാനാണ് എല്ലാവരുടെയും ആഹ്വാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam