
വിവാഹങ്ങൾ അതിമനോഹരവും വ്യത്യസ്തവുമായ രീതിയിൽ നടത്താനാണ് ഓരോ വധൂവരന്മാരും ആഗ്രഹിക്കുന്നത്. വിവാഹ ക്ഷണക്കത്ത് മുതൽ ഫോട്ടോ ഷൂട്ട് വരെയുള്ളവയിൽ വ്യത്യസ്തത കൊണ്ടുവരാൻ ഇവർ ശ്രമിക്കാറുമുണ്ട്. മനോഹരമായ സ്ഥലങ്ങൾ കണ്ടെത്തിയായിരിക്കും ഫോട്ടോ ഷൂട്ടുകൾ നടത്തുക. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഫോട്ടോ ഷൂട്ടിനിടെ വരന്റെ തലപ്പാവ് അടിച്ചുമാറ്റുന്ന ജിറാഫാണ് വീഡിയോയിലെ താരം. കാലിഫോർണിയയിൽ നിന്നുള്ള വീഡിയോ ആണിതെന്നാണ് ഇന്ത്യൻ എക്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വധൂവരന്മാർ ഫോട്ടോയ്ക്ക് പോസ് കൊടുക്കുന്നതിനിടെ ഒന്ന് മണത്തുനോക്കിയ ശേഷം ജിറാഫ് തലപ്പാവ് കടിച്ചെടുക്കുന്നത് വീഡിയോയിൽ കാണാം.
തലപ്പാവ് ജിറാഫ് കടിച്ചെടുക്കുമ്പോൾ തടയുന്ന വധുവിനെയും വീഡിയോയിൽ കാണാനാകും. പിന്നാലെ ഓടി വന്ന ഒരു യുവാവ് ജിറാഫിൽ നിന്നും തലപ്പാവ് വാങ്ങിക്കുകയും ചെയ്യുന്നുണ്ട്. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam