
സമൂഹമാധ്യമങ്ങൾ വ്യാപകമായതോടെ ഹൃദയസ്പർശിയായ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്. ഇവ പലപ്പോഴും മറ്റുള്ളവരുടെ കണ്ണിനെ ഈറനണിയിക്കാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ക്യാൻസർ രോഗിയായ സഹോദരിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തലയും പുരികവും ഷേവ് ചെയ്ത യുവതിയുടെ വീഡിയോ ആണിത്.
രോഗിയായ സഹോദരിക്കൊപ്പം നിൽകുന്ന ട്രിൽ കാമി എന്ന യുവതി പുരികം ഷേവ് ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇത് കണ്ടു നിന്ന സഹോദരി പെട്ടെന്ന് കരയുന്നതും അവരെ ആശ്വസിപ്പിക്കുന്ന കാമിയെയും വീഡിയോയിൽ ദൃശ്യമാണ്. കാമി തന്നെയാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് സഹോദരിമാരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam