കൊടും വിഷപ്പാമ്പിനെ അകത്താക്കി, കടിയേറ്റിട്ടും അതിജീവിച്ച് പച്ച തവള; വൈറൽ വീഡിയോ

By Web TeamFirst Published Feb 6, 2020, 12:46 PM IST
Highlights

ചൊവ്വാഴ്ചയാണ് വീടിന് പുറകിൽ വിഷ പാമ്പിനെ കണ്ടെന്ന വിവരം ജാമി ചാപ്പലിനെ വീട്ടമ്മ അറിയിക്കുന്നത്. ഇതിന് പിന്നാലെ വൻ ഒരുക്കത്തോടെ പാമ്പിനെ പിടിക്കുന്നതിനായി ജാമി പ്രദേശത്തേക്ക് പുറപ്പെട്ടു. 

ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളിലൊന്നിനെ ജീവനോടെ വീഴുങ്ങുന്ന പച്ച തവളയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കൊടും വിഷപ്പാമ്പായ കോസ്റ്റൽ തായ്‌പാനെയാണ് തവള വിഴുങ്ങിയത്. ലോകത്തിലെ ഏറ്റവും വിഷം കൂടിയ മൂന്നാമത്തെ പാമ്പാണ് കോസ്റ്റൽ തായ്‌പാൻ. ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലെ ടൗൺസ്‌വില്ലെയിലാണ് സംഭവം. വിഴുങ്ങുന്നതിനിടെ നിരവധി തവണ പാമ്പിന്റെ കടിയേറ്റിരുന്നെങ്കിലും തവള അത‍്ഭുതകരമായി രക്ഷപ്പെട്ടതായി പാമ്പുപിടിത്ത വിദ​ഗ്ധനായ ജാമി ചാപ്പൽ അറിയിച്ചു.

ചൊവ്വാഴ്ചയാണ് വീടിന് പുറകിൽ വിഷ പാമ്പിനെ കണ്ടെന്ന വിവരം ജാമി ചാപ്പലിനെ വീട്ടമ്മ അറിയിക്കുന്നത്. ഇതിന് പിന്നാലെ വൻ ഒരുക്കത്തോടെ പാമ്പിനെ പിടിക്കുന്നതിനായി ജാമി പ്രദേശത്തേക്ക് പുറപ്പെട്ടു. ഇതിനിടെ വീട്ടുകാർ ജാമിയെ ഫോണിൽ ബന്ധപ്പെടുകയും പാമ്പിനെ ഒരു പച്ച തവള വിഴുങ്ങിത്തുടങ്ങിയെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ, താൻ എത്തുന്നതിന് മുമ്പ് പാമ്പിനെ മുഴുവനായും തവള വിഴുങ്ങിയിരുന്നു.

ഏറ്റവും വിഷം കൂടിയ തായ്‌പാനെ ഭക്ഷിച്ച പാമ്പ് അതിജീവിക്കുമെന്ന് തനിക്ക് ഉറപ്പില്ലായിരുന്നുവെന്നും ജാമി പറഞ്ഞു. വീടിന് പുറകിൽനിന്ന് പിടികൂടിയ തവളയെ തിരിച്ചു പോകുമ്പോൾ ജാമി കൂടെക്കൂട്ടി. അന്ന് രാത്രി അതിജീവിച്ചി തവളയെ ജാമി കാട്ടിലേക്ക് വിട്ടയക്കുകയും ചെയ്തു. ഓസ്ട്രേലിയയിൽ ധാരളം കാണപ്പെടുന്ന വിഷപ്പാമ്പാണ് കോസ്റ്റൽ തായ്‌പാൻ. 
 

click me!