ചെളിവെള്ളത്തില്‍ കുടുങ്ങിയ മാനിന് കൈ സഹായവുമായി സൈക്കിള്‍ ഓട്ടക്കാര്‍; വൈറലായി വീഡിയോ

Web Desk   | others
Published : Feb 20, 2020, 11:44 AM ISTUpdated : Feb 20, 2020, 04:19 PM IST
ചെളിവെള്ളത്തില്‍ കുടുങ്ങിയ മാനിന് കൈ സഹായവുമായി സൈക്കിള്‍ ഓട്ടക്കാര്‍; വൈറലായി വീഡിയോ

Synopsis

കൃഷ്ണമൃഗത്തിന് സമാനമായ മാന്‍ വെള്ളക്കെട്ടില്‍ നിന്ന് കരകയറാന്‍ സാധിക്കാതെ കഷ്ടപ്പെടുന്നത് കണ്ട സൈക്കിള്‍ ഓട്ടക്കാരാണ്  രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

അപകടത്തില്‍പ്പെടുന്ന സഹജീവിക്ക് സഹായമെത്തിക്കാന്‍ ശ്രമിക്കുന്നത് വലിയൊരും കാര്യമാണ്. ചെളിയില്‍ പുതഞ്ഞ മനുഷ്യന് സഹായമെത്തിക്കാന്‍ കൈനീട്ടിയ ഒറാങ്ങൂട്ടാന്‍റെ ചിത്രം നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ചെളി വെള്ളത്തില്‍ നിന്ന് കയറാന്‍ കഴിയാതെ കുടുങ്ങിയ മാനിനെ സാഹസികമായി രക്ഷിക്കുന്ന സൈക്കിള്‍ ഓട്ടക്കാരുടെ വീഡിയോ വൈറലാവുന്നു.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. കൃഷ്ണമൃഗത്തിന് സമാനമായ മാന്‍ വെള്ളക്കെട്ടില്‍ നിന്ന് കരകയറാന്‍ സാധിക്കാതെ കഷ്ടപ്പെടുന്നത് കണ്ട സൈക്കിള്‍ ഓട്ടക്കാരാണ്  രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൊമ്പില്‍ പിടിച്ച് കയറ്റാനും പിന്നീട് കയറ്‍ ഉപയോഗിച്ച് വലിച്ച് കയറ്റാനും ശ്രമിക്കുന്ന സംഘത്തിന്‍റെ ശ്രമം വീഡിയോയില്‍ വ്യക്തമാണ്. 

"

വല്ലവിധേനയും മുകളില്‍ എത്തിച്ചതോടെ മാന്‍ സംഘാഗങ്ങളുടെ ഇടയിലൂടെ ഓടി മറയുന്നതും വീഡിയോയില്‍ കാണാം. കരുത്തരായ ആളുകള്‍ മറ്റുള്ളവരെ കാഴാന്‍ അനുവദിക്കില്ല. അവരെ പിടിച്ചുയര്‍ത്തുമെന്ന കുറിപ്പോടെയാണ് സുശാന്ത നന്ദ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 27 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക്  ഇതിനോടകം നിരവധിപ്പേരാണ് അഭിനന്ദനവുമായി എത്തുന്നത്. 

ചെളിക്കുളത്തിൽ വീണ ആന ജീവന് വേണ്ടി പിടഞ്ഞു; രണ്ടുമണിക്കൂറില്‍ അതിസാഹസികമായ രക്ഷാപ്രവര്‍ത്തനം: വീഡിയോ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതുവരെ കാണാത്ത ചാണ്ടി ഉമ്മൻ; ഭക്തിഗാനമേളക്ക് പാട്ടിനൊപ്പം നാട്ടുകാർക്കൊപ്പം തുള്ളിച്ചാടി നൃത്തം ചെയ്തു-വീഡിയോ
സമ്പന്ന വീട്ടിലെ സ്ത്രീകള്‍ ഷോപ്പിലെത്തി, ആരും കാണാതെ 10000 രൂപയുടെ ബ്രാകളും പാന്‍റീസും ബാ​ഗിലിട്ടു, സിസിടിവി നോക്കിയപ്പോൾ അടിവസ്ത്ര മോഷണം!