ഈ ചിത്രത്തില്‍ എത്ര കടുവകള്‍? സോഷ്യല്‍ മീഡിയയെ കുഴക്കിയ ചിത്രം !

By Web TeamFirst Published Mar 13, 2020, 4:23 PM IST
Highlights

ഒടുവില്‍ നന്ദ തന്നെ എത്ര കടുവകളുണ്ടെന്ന് ചിത്രം സഹിതം മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. നിരവധി പേരാണ് ഈ ചിത്രത്തിന് പിന്നില്‍ തല പുകച്ചത്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയുടെ ഒരു പസില്‍ ആണ് ഇപ്പോള്‍ ട്വിറ്ററിനെ കുഴക്കുന്നത്. അദ്ദേഹം പോസ്റ്റ് ചെയ്ത ചിത്രത്തില്‍ എത്ര കടുവകളുണ്ടെന്ന് കണ്ടുപിടിക്കുകയാണ് ആവശ്യം. മരങ്ങളും കുറ്റിക്കാടുകളുമുള്ള ചിത്രത്തില്‍ നിന്ന് കടുവയെ കണ്ടുപിടിക്കുയാണ് വേണ്ടത്. ഇത് കേട്ടതോടെ സോഷ്യല്‍ മീഡിയ മുഴുവന്‍ അതിനൊപ്പമായി. ആളുകള്‍ ചിത്രത്തിലെ കടുവയെ തെരഞ്ഞ് ഇറങ്ങി. 

It was not a challenge. It was to explain the evolution of the colours of tiger skin to function in 2 ways for survival. Will elaborate that later. Here is a better one of the same. Can u please identify now? pic.twitter.com/Ya808Wf6Me

— Susanta Nanda IFS (@susantananda3)

ഒടുവില്‍ നന്ദ തന്നെ എത്ര കടുവകളുണ്ടെന്ന് ചിത്രം സഹിതം മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. നിരവധി പേരാണ് ഈ ചിത്രത്തിന് പിന്നില്‍ തല പുകച്ചത്. രണ്ട് മുതല്‍ നാല് കടുവകളെ വരെ ആളുകള്‍ കണ്ടുപിടിച്ചു. എന്നാല്‍ ഒരു കടുവ മാത്രമേ ഉള്ളൂ എന്നാണ് നന്ദ ചിത്രം സഹിതം വ്യക്തമാക്കുന്നത്. 

Camouflaging & misdirection explained best. U can see one tiger in the left. Can you find out how many are there in the right picture? pic.twitter.com/zSvvjwAjvX

— Susanta Nanda IFS (@susantananda3)
click me!