
തൃത്താല: ഹെല്‍മെറ്റിടാതെ വന്ന കോളേജ് വിദ്യാര്‍ത്ഥികളെ ഉപദേശിച്ച് നന്നാക്കുന്ന പൊലീസുകാരന്‍റെ വീഡിയോ വൈറലാകുന്നു. ഹെല്‍മറ്റ് ഇല്ലാതെ ബൈക്കിലെത്തിയ കോളേജ് വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി ഈ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയം. തൃത്താലയിലാണ് സംഭവമെന്ന് വിഡിയോയില്‍ പറയുന്നു.
പോലീസ് പിടിച്ചതോടെ ഭയന്ന് നിന്ന വിദ്യാര്‍ത്ഥികളുടെ തലയില്‍ ഹെല്‍മറ്റ് വച്ചു കൊടുത്തിട്ടാണ് ഉദ്യോഗസ്ഥന്‍ മാതൃകയായത്. പിഴ ഈടാക്കാന്‍ അറിയാത്തോണ്ടല്ലെന്നും ഇനി ആവര്‍ത്തിക്കരുതെന്നും ഇദ്ദേഹം പറയുന്നു.
'അപമാനിക്കാന്‍ വേണ്ടിയല്ല നിങ്ങളോട് ഇങ്ങനെ പറയുന്നത്. കഴിഞ്ഞ രണ്ടു മാസം മുന്‍പ് ഒരു ഇന്‍ക്വിസ്റ്റിന് പോയി. നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തന്‍ മോര്‍ച്ചറിയില്‍ ഇങ്ങനെ മലര്‍ന്നു കിടക്കുവാ, മുടിയൊക്കെ നന്നായി വാര്‍ന്ന് വച്ച് യൂണിഫോമില്‍ ആ പയ്യന്‍ മരിച്ച് കിടക്കുന്ന കണ്ടപ്പോള്‍ ചങ്ക് പിടച്ചുപോയി. അച്ഛനും അമ്മയും ഇത്രയുമൊക്കെ വളര്‍ത്തിയത് മറക്കരുത്. എല്ലാവര്‍ക്കും മാതൃകയാകണം' പോലീസുകാരന്‍ പറഞ്ഞു. പൊലീസുകാരന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഹെല്‍മറ്റും വച്ച് കൊടുക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam