
ചിത്രദുർഗ(കർണാടക): വിദ്യാർഥികൾക്ക് മോശം ഭക്ഷണം വിളമ്പിയ ഹോസ്റ്റൽ വാർഡനെതിരെ ആഞ്ഞടിച്ച് എംഎൽഎ. കർണാടക ചിത്രദുർഗ എംഎൾഎയും കോൺഗ്രസ് നേതാവുമായ കെ സി വീരേന്ദ്രയാണ് ഹോസ്റ്റൽ വാർഡനെതിരെ രംഗത്തെത്തിയത്. മോശപ്പെട്ട ഭക്ഷണം നൽകുന്നത് വാർഡൻ തുടരുകയാണെങ്കിൽ മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കാൻ എംഎൽഎ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. ഹോസ്റ്റലിൽ മോശം ഭക്ഷണമാണ് നൽകുന്നതെന്നാരോപിച്ച് ചിത്രദുർഗ ലോ കോളേജിലെ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു.
തുടർന്ന് എംഎൽഎ ഹോസ്റ്റൽ സന്ദർശനത്തിനെത്തി. വിദ്യാർഥികളുടെ ആവശ്യം ന്യായമാണെന്ന് എംഎൽഎ പറഞ്ഞു. ഇനിയും മോശപ്പെട്ട ഭക്ഷണം വിളമ്പിയാൽ വാർഡനെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചോളൂ. ബാക്കി കാര്യം ഞാൻ നോക്കിക്കോളാം. ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്. ചീഞ്ഞ പച്ചക്കറിയിലെ പുഴക്കുകളെ മുഴുവൻ പുറത്തെടുത്ത് അയാളെക്കൊണ്ട് തീറ്റിക്കണം. എന്ത് വന്നാലും ബാക്കി ഞാൻ നോക്കിക്കോളം. ചില കാര്യങ്ങൾ ഇങ്ങനെയേ ശരിയാകൂ- എംഎൽഎ കുട്ടികളോട് പറഞ്ഞു. കുറച്ച് ദിവസമായി ഹോസ്റ്റലിൽ കനത്ത പ്രതിഷേധം തുടരുകയാണ്.
Read More.... തമിഴ് ഭാഷയെ അടിമയാക്കാൻ അനുവദിക്കില്ല.ഹിന്ദി വാദത്തിനെതിരെ വീണ്ടും സ്റ്റാലിൻ
ഉപയോഗിക്കാൻ കഴിയാത്ത സാധനങ്ങൾ ഉപയോഗിച്ചാണ് വാർഡൻ ഭക്ഷണം തയ്യാറാക്കുന്നതെന്നും ചീഞ്ഞതും മോശപ്പെട്ടതുമായ ഭക്ഷണമാണ് വിളമ്പുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു. നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ല. മോശപ്പെട്ട ഭക്ഷണം കഴിച്ച് നിരവധി കുട്ടികൾക്ക് അസുഖം ബാധിച്ചു. അവസാനമാണ് സമരമാർഗത്തിലെത്തിയതെന്നും വിദ്യാർഥികൾ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam