
തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ എം ടി നിളയിൽ ആവേശമായി ഹരിത കർമ്മ സേനാ പ്രവർത്തക ലീലാമ്മയുടെയും കോഴിക്കോടുകാരൻ യഹിയയുടെയും നൃത്തം. വേദിയ്ക്ക് താഴെ കസേരകൾക്ക് മുന്നിലായാണ് ഇരുവരുടെയും തകർപ്പൻ ഡാൻസ്. നൂറുകണക്കിനാളുകളാണ് ഇരുവരുടെയും ഡാൻസ് കാണാൻ തടിച്ചു കൂടി നിന്നത്. ഒരുപാട് പേർ സ്വന്തം ക്യാമറയിൽ പകർത്തിയ ഡാൻസിന്റെ വീഡിയോ സ്കൂൾ കലോത്സവം ഇൻസ്റ്റാഗ്രാം പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
സ്കൂൾ കലോത്സവം ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ :
ജാസിഗിഫ്റ്റിന്റെ പാട്ടുകൾക്കാണ് ആവേശ്വോജലമായ നൃത്തച്ചുവടുകൾ. അന്നക്കിളി നീയെന്റെ.... ലജ്ജാവതിയെ....എന്നിങ്ങനെ നീളുന്നു പാട്ടുകളുടെ ലിസ്റ്റ്. മറ്റു ഹരിത കർമ സേനാ പ്രവർത്തകരും കുട്ടികളും നൃത്തം വയ്ക്കാൻ ഒപ്പം കൂടിയെങ്കിലും അവസാനം വരെ ആവേശമായി നിന്നത് ലീലാമ്മ തന്നെയായിരുന്നു. കലോത്സവ വേദിയിൽ ഒറ്റയ്ക്ക് നൃത്തം വയ്ക്കുകയായിരുന്ന ലീലാമ്മയുടെ അടുത്തേക്ക് യഹിയ കൂടിച്ചേരുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam