
തക്കാളി ഇപ്പോൾ ഒരു നിധി തന്നെയല്ലേ, അതുകൊണ്ട് അപകടകാരിയായ ഒരു പാമ്പ് അതിനെ സംരക്ഷിക്കുന്നു... കഴിഞ്ഞ ദിവസം മിർസ മുഹമ്മദ് ആരിഫ് എന്നെരാൾ ഒരു വീഡിയോ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചതാണ്. സംഭവം വേറൊന്നുമല്ല, സ്നേക്ക് ക്യാച്ചറായ മിർസ മുഹമ്മദ് എത്തുമ്പോൾ മൂർഖൻ തക്കാളി കൂട്ടിയിട്ടിരിക്കുന്നതിന് അടുത്താണ് പത്തി വിടർത്തി നിന്നിരുന്നത്. വീഡിയോ കാണുമ്പോൾ തക്കാളി ആരും എടുക്കാതിരിക്കാൻ സംരക്ഷണം ഒരുക്കുന്നത് പോലെ തോന്നിയാലും അത്ഭുതപ്പെടില്ല.
തക്കാളിയുടെ വില കുതിച്ചതും കൂടെ ചേർത്താണ് ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പിടിക്കാൻ ചെല്ലുമ്പോൾ പാമ്പ് ചീറ്റുന്നതും അതിന്റെ ചീറ്റലിന്റെ ശബ്ദവും ഭീതി നിറയ്ക്കുന്നതാണ്. അതേസമയം, രാജ്യത്തെവിടെയും തക്കാളി ഇപ്പോൾ ഒരു ചർച്ചാവിഷയം ആയിട്ടുണ്ട്. മഹാരാഷ്ട്രയിലെ കല്യാണില്‍ സഹോദരിക്ക് ജന്മദിന സമ്മാനമായി തക്കാളി നല്‍കിയ സഹോദരനെക്കുറിച്ചുള്ള വാര്‍ത്ത് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
എന്നാല്‍ മധ്യപ്രദേശിൽ തക്കാളി ദമ്പതികള്‍ തമ്മില്‍ പ്രശ്നമുണ്ടാകാനാണ് കാരണമായത്. മധ്യപ്രദേശിലെ ഷാദോളിലാണ് സംഭവം. പൊള്ളുന്ന വിലയ്ക്കിടെ വാങ്ങിയ തക്കാളി ഉപയോഗിച്ചതിനേ ചൊല്ലി ദമ്പതികള്‍ തമ്മില്‍ കലഹമുണ്ടായതും യുവതി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഭക്ഷണം ടിഫിനുകളാക്കി നല്‍കുന്ന വ്യാപാരത്തില്‍ ഏര്‍പ്പെട്ട സഞ്ജീവ് ബര്‍മനും ഭാര്യയും തമ്മിലാണ് തക്കാളിയുടെ പേരില്‍ കലഹമുണ്ടായത്.
ഭാര്യയോട് ചോദിക്കാതെ രണ്ട് തക്കാളി പാചകം ചെയ്യാനായി ഉപയോഗിച്ചതിന് പിന്നാലെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. വാക്കേറ്റത്തിന് പിന്നാലെ ഭാര്യ മകളെയും കൂട്ടി വീട് വിട്ട് പോയതായാണ് സഞ്ജീവ് ബര്മന്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. ഇവരെ കണ്ടെത്താന്‍ ശ്രമിച്ച് സാധിക്കാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് സഞ്ജീവ്.
ചന്ദ്രയാൻ മൂന്നിന്റെ മാതൃകയുമായി ഐഎസ്ആർഒ ശാസ്ത്രജ്ഞർ തിരുപ്പതിയിലെത്തി പ്രാർത്ഥിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam