'ഇത് ക്യൂട്ട് എക്‌സ്പ്രഷന്‍റെ മറ്റൊരു വകഭേദം'; ലോക്ക്ഡൗണിനിടെ ടിക് ടോക്കിൽ താരമായി ‘കുഞ്ഞാവ’, വീഡിയോ

By Web TeamFirst Published Apr 20, 2020, 1:36 PM IST
Highlights

 മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ കുതിരവട്ടം പപ്പു അവിസ്മരണീയമാക്കിയ ‘ദാസപ്പാ എന്നെ ഒന്ന് സൂക്ഷിച്ച് നോക്ക്യേ…’ എന്ന സംഭാഷണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

മൂഹമാധ്യമങ്ങൾ വ്യാപകമായതോടെ കൗതുകവും രസകരവുമായ നിരവധി വീഡിയോകളാണ് ദിവസവും പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ  മുതിർന്നവരെന്നില്ല കുഞ്ഞുങ്ങളെന്നില്ല എല്ലാവരും സൈബർ ലോകത്ത് താരമാവുകയാണ്. അത്തരത്തിൽ ഒരു കുഞ്ഞുവാവയുടെ ടിക് ടോക്ക് വീഡിയോയാണ് ശ്രദ്ധ നേടുന്നത്. 

അതിഗംഭീരമായ എക്‌സ്പ്രഷനാണ് ഈ കുട്ടിത്താരത്തെ വൈറലാക്കിയിരിക്കുന്നത്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ 
കുതിരവട്ടം പപ്പു അവിസ്മരണീയമാക്കിയ ‘ദാസപ്പാ എന്നെ ഒന്ന് സൂക്ഷിച്ച് നോക്ക്യേ…’എന്ന സംഭാഷണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

കുഞ്ഞുവാവയുടെ വിവിധ തരത്തിലുള്ള മുഖഭാവങ്ങൾ വീഡിയോയിൽ കാണാനാകും. എന്തായാലും വീഡിയോ ഷെയർ ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈ ‘കുഞ്ഞാവ’ സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ്.

"

click me!