ചോരച്ചുവപ്പില്‍ ഒഴുകുന്ന നദി, കണ്ട് പേടിച്ച് മൃഗങ്ങള്‍ പോലും മാറി നില്‍ക്കുന്നു, ഭയന്ന് ജനങ്ങള്‍

Published : Nov 09, 2020, 02:32 PM ISTUpdated : Nov 09, 2020, 02:52 PM IST
ചോരച്ചുവപ്പില്‍ ഒഴുകുന്ന നദി, കണ്ട് പേടിച്ച് മൃഗങ്ങള്‍ പോലും മാറി നില്‍ക്കുന്നു, ഭയന്ന് ജനങ്ങള്‍

Synopsis

ഈ പ്രദേശത്തുകാരെല്ലാം ഈ പ്രതിഭാസം കണ്ട് ഭയന്നിരിക്കുകയാണ്. താറാവുകള്‍ പോലും ഈ വെള്ളത്തിലിറങ്ങാന്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.  

മോസ്‌കോ: റഷ്യയിലെ ഇസ്‌കിതിംക നദി ഇപ്പോള്‍ ഒഴുകുന്നത് കടും ചുവപ്പ് നിറത്തിലാണ്. വെള്ളം ചുവപ്പുനിറത്തിലായ രാജ്യത്തെ നിരവധി നദികളിലൊന്നാണ് ഇസ്‌കിതിംക, അജ്ഞാതമായ എന്തോ വസ്തു കലര്‍ന്ന് മലിനമായതാണ് ഈ വെള്ളമെന്നാണ് പ്രാഥമിക നിഗമനം

റഷ്യയുടെ തെക്കുഭാഗത്തൂടെ ഒഴുകുന്ന ഈ നദിയിലിറങ്ങാന്‍ ഇപ്പോള്‍ മൃഗങ്ങള്‍ പോലും തയ്യാറാകുന്നില്ല. വ്യാവസായിക നഗരമായ കെമെരോവോയിലൂടെയാണ് ഈ നദി ഒഴുകുന്നത്. ഈ പ്രദേശത്തുകാരെല്ലാം ഈ പ്രതിഭാസം കണ്ട് ഭയന്നിരിക്കുകയാണ്. 

താറാവുകള്‍ പോലും ഈ വെള്ളത്തിലിറങ്ങാന്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ ചുവന്ന നദിയുടെ വീഡിയോയും ചിത്രങ്ങളും വൈറലായിരിക്കുകയാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി