ഉറഞ്ഞുപോയ താടകത്തിന് നടുവിൽ കുടുങ്ങിയ മാൻകുട്ടിയെ രക്ഷിച്ച് യുവാവ്

Published : Dec 26, 2020, 10:10 AM IST
ഉറഞ്ഞുപോയ താടകത്തിന് നടുവിൽ കുടുങ്ങിയ മാൻകുട്ടിയെ രക്ഷിച്ച് യുവാവ്

Synopsis

ആ തടാകത്തിന് നടുവിൽ കുടുങ്ങി മാൻ കഷ്ടപ്പെടുകയായിരുന്നു... 

ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത് ഹൃദ്യമായ ഒരു വീഡിയോ ആണ്. വെള്ളം ഉറഞ്ഞ് മഞ്ഞായിപ്പോയ തടാകത്തിന് നടുവിൽ കുടുങ്ങിയ മാൻ കുട്ടിയെ രക്ഷിക്കുന്നതാണ് വീഡിയോ. അത്രമേൽ മനോഹരമായ ഈ ദൃശ്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. തടാകത്തിന് നടുവിൽ നിന്ന് മാനിനെ തള്ളി നീക്കി മറുകരയിൽ എത്തിക്കുകയാണ് ഇയാൾ. മറുകരയെത്തിയതോടെ വെപ്രാളപ്പെട്ട് മാൻ ഓടിപ്പോകുന്നതും വീഡിയോയിൽ കാണാം. 

​ഗിൽ ലെൻകോർ എന്നയാളാണ് മാനിനെ രക്ഷപ്പെടുത്തിയത്. ആ തടാകത്തിന് നടുവിൽ കുടുങ്ങി മാൻ കഷ്ടപ്പെടുകയായിരുന്നു. എനിക്ക് മനസ്സിലായി അവളെ രക്ഷിക്കണമെന്ന്. ഞാൻ അതിനെ പതിയെ നീക്കി മറുകരയിലെത്തിച്ചു. അത് ഓടിമറയുകയും ചെയ്തു.  - ​ഗിൽ പറഞ്ഞു.  ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജീവനേക്കാൾ വിലകൊടുത്ത മറ്റൊന്ന്, നെഞ്ചിൽ തീയെരിഞ്ഞു, പ്രളയജലത്തിൽ മാതാപിതാക്കളെ തേടി ഒരു ടയര്‍ ട്യൂബിൽ യുവാവ് നീന്തിയത് 3 മണിക്കൂര്‍
ലക്ഷങ്ങൾ വരുമാനമുള്ള മെറ്റയിലെ ജോലി ഉപേക്ഷിച്ചു, 18 വർഷത്തെ യുഎസ് ജീവിതം മതിയാക്കി ഇന്ത്യയിലേക്ക്; കാരണം പറയുന്ന എൻജിനീയറുടെ കുറിപ്പ് വൈറൽ