നാട്ടിൽ പുലി ഇറങ്ങിയപ്പോൾ കെണിവെച്ചു, കുടുങ്ങിയത് യുവാവ് -വീഡിയോ

Published : Feb 24, 2023, 08:24 PM IST
നാട്ടിൽ പുലി ഇറങ്ങിയപ്പോൾ കെണിവെച്ചു, കുടുങ്ങിയത് യുവാവ് -വീഡിയോ

Synopsis

കൂട്ടിൽ ഒരു പൂവൻ കോഴി ഉണ്ടായിരുന്നു. യുവാവ് കെണിയിൽ കയറി പൂവൻകോഴിയെ പിടിച്ചപ്പോൾ കൂട് അടഞ്ഞു. തുടർന്ന് ഇയാൾ കൂട് തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ലഖ്നൗ: പുള്ളിപ്പുലിയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ യുവാവ് അകപ്പെട്ടു.  ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. പുള്ളിപ്പുലിയെ പിടിയ്ക്കാൻ സ്ഥാപിച്ച കെണിയിൽ ഇയാൾ അകപ്പെടുകയായിരുന്നു. പുലിക്കെണിയിലെ പൂവൻകോഴിയെ പിടികൂടാൻ  ഇയാൾ കൂട്ടിൽ കയറിയപ്പോൾ അകപ്പെടുകയായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കോഴിയെ എടുക്കാൻ ശ്രമിച്ചപ്പോൾ കൂട് അടയുകയായിരുന്നു. ​ഗ്രാമത്തിൽ പുലി അലഞ്ഞിതിരിയുന്നുണ്ടെന്ന് വ്യക്തമായതോടെ പുലിയെ കുടുക്കാൻ ഞങ്ങൾ കൂട് സ്ഥാപിക്കുകയായിരുന്നെന്ന് വനം വകുപ്പ് ഓഫീസർ രാധേഷ്യം എഎൻഐയോട് പറഞ്ഞു.

കൂട്ടിൽ ഒരു പൂവൻ കോഴി ഉണ്ടായിരുന്നു. യുവാവ് കെണിയിൽ കയറി പൂവൻകോഴിയെ പിടിച്ചപ്പോൾ കൂട് അടഞ്ഞു. തുടർന്ന് ഇയാൾ കൂട് തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് സഹായത്തിനായി നാട്ടുകാരോട് ആവശ്യപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി ഇയാളെ മോചിപ്പിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലും പുള്ളിപ്പുലികൾ ഇറങ്ങുന്നത് പതിവാണെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു.  ഗാസിയാബാദിൽ പുള്ളിപ്പുലി കോടതി വളപ്പിൽ പ്രവേശിച്ചിരുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പിന്നീട് പുലിയെ പിടികൂടി. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി