'എനിക്ക് പണി കുറഞ്ഞപ്പോള്‍ എന്‍റെ അമ്മയ്ക്ക് വീണ്ടും പണിയായി'; മറീനയുടെ കുറിപ്പിന് ആശംസയറിയിച്ച് ആരാധകര്‍

Published : May 10, 2019, 02:24 PM ISTUpdated : May 10, 2019, 02:27 PM IST
'എനിക്ക് പണി കുറഞ്ഞപ്പോള്‍ എന്‍റെ അമ്മയ്ക്ക് വീണ്ടും പണിയായി';   മറീനയുടെ  കുറിപ്പിന് ആശംസയറിയിച്ച് ആരാധകര്‍

Synopsis

എല്ലാ പെണ്‍കുട്ടികളും ഇതുപോലൊരു അമ്മയെ ആഗ്രഹിക്കുന്നു. അമ്മ ഒരു പോരാളിയായിരുന്നു...ഇപ്പോഴും അങ്ങനെ തന്നെയാണ്'- മറീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

കൊച്ചി: കുട്ടി ഇന്‍സ്റ്റഗ്രാമിലുണ്ടോ? ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍റെ കഥാപാത്രം ചോദിക്കുന്ന ഈ ചോദ്യത്തോട് മുഖം തിരിക്കുന്ന ചുരുണ്ട മുടിക്കാരി പെണ്‍കുട്ടി മറീന മൈക്കിള്‍ മലയാളികള്‍ക്ക് സുപരിചിതയാണ്. ചെറിയ വേഷങ്ങള്‍ പോലും വ്യത്യസ്തമാക്കുന്ന മറീന എബി എന്ന ചിത്രത്തിലൂടെ നായികയുമായി. വൈകാരികമായ ഒരു കുറിപ്പുമായി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് മറീന. തന്‍റെ അമ്മ പുതിയ തയ്യല്‍ക്കട ആരംഭിക്കുന്നെന്ന വാര്‍ത്ത പങ്കുവച്ചാണ് നടി ആരാധകരുടെ അഭിനന്ദനം ഏറ്റുവാങ്ങിയത്.

'എന്‍റെ അമ്മയ്ക്ക് വീണ്ടും പണിയായി. അമ്മയൊരു തയ്യല്‍ക്കട തുറക്കാന്‍ പോവുകയാണ്. എല്ലാവരുടെയും പ്രാര്‍ത്ഥന വേണം.'- മറീന കുറിച്ചു. അമ്മയുടെ  കണ്ണുകള്‍ക്ക് താഴെ കാണുന്ന കറുപ്പ് സ്വന്തം മകളെ വളര്‍ത്താന്‍ അനുഭവിച്ച കഷ്ടപ്പാടുകളുടെ അടയാളമാണ്. രാത്രി ഉറക്കമിളച്ച് നാട്ടുകാരുടെ വസ്ത്രങ്ങള്‍ തയ്ച്ച് കൊടുത്തപ്പോള്‍ കിട്ടിയ സമ്മാനമാണിത്. ഞാന്‍ ഒരു വലിയ കുടുംബത്തില്‍ നിന്നുള്ള തോന്ന്യാസക്കാരിയായ പെണ്‍കുട്ടിയാണെന്ന് കരുതുന്നവര്‍ അറിയുക. ഞാന്‍ അങ്ങനെയല്ല. തോല്‍ക്കുന്നെങ്കില്‍ തോല്‍ക്കട്ടെ പക്ഷേ അഭിമാനം  നഷ്ടപ്പെടുത്തരുത് എന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്. എല്ലാ പെണ്‍കുട്ടികളും ഇതുപോലൊരു അമ്മയെ ആഗ്രഹിക്കുന്നു. അമ്മ ഒരു പോരാളിയായിരുന്നു...ഇപ്പോഴും അങ്ങനെ തന്നെയാണ്'- മറീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മറീന ഹൃദയസ്പര്‍ശിയായ കുറിപ്പ് എഴുതിയിരിക്കുന്നത്. ജാഡയില്ലാത്ത സെലിബ്രിറ്റികളുണ്ടെന്ന് ഈ പോസ്റ്റ് തെളിയിക്കുന്നെന്ന് പറഞ്ഞ് മറീനയെയും അമ്മയെയും അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം
ഇതുവരെ കാണാത്ത ചാണ്ടി ഉമ്മൻ; ഭക്തിഗാനമേളക്ക് പാട്ടിനൊപ്പം നാട്ടുകാർക്കൊപ്പം തുള്ളിച്ചാടി നൃത്തം ചെയ്തു-വീഡിയോ