
തിരുവനന്തപുരം : വർഷങ്ങളേറെയായി ജർമ്മൻ ദമ്പതികളായ തോബനും കുടുംബം കാരവനിൽ (Caravan) ലോകം ചുറ്റാൻ തുടങ്ങിയിട്ട്. രണ്ട് മക്കൾക്കൊപ്പമാണ് ഇവർ കാരവനിൽ ലോകം മുഴുവൻ കറങ്ങുന്നത്. ഇതുവരെ ഇവർ 90 രാജ്യങ്ങൾ സന്ദർശിച്ചു. ഇപ്പോഴിതാ ഈ ദമ്പതികൾ കേരളത്തിലുമെത്തിയിരിക്കുന്നു (Kerala). കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യയിലെത്തിയ ഇവർ നവംബറോടെ കേരളത്തിലെത്തി. ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് (P A Mohammed Riyas) ഈ ജർമ്മൻ കുടുംബത്തെ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. കേരളാ ടൂറിസം (Kerala Tourism)പേജില്‍ വന്ന ഒരു മിനിറ്റ് വീഡിയോ റീലില്‍ ഈ കുടുംബവും ഉണ്ടായിരുന്നു.
ആറ് വയസുള്ള മകനെയും ഒമ്പത് വയസുള്ള മകളെയും കൂട്ടിയാണ് ഇവരുടെ യാത്ര. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ തോര്‍ബെനും എഴുത്തുകാരിയായ മിച്ചിയും കാരവാനില്‍ ലോകം ചുറ്റാനാരംഭിച്ചത് 12 വര്‍ഷം മുമ്പാണ്. ഇതിനായി ചെറുകുടുംബത്തിന് കഴിയാവുന്ന തരത്തില്‍ വാഹനം രൂപകല്‍പ്പന ചെയ്തു. ഭക്ഷണം പാകം ചെയ്തും കാരവാനില്‍ കിടന്നുറങ്ങിയുമുള്ള യാത്ര അങ്ങനെ 90 രാജ്യങ്ങള്‍ കടന്ന് ഇന്ത്യയിലുമെത്തിയെന്ന് വീഡിയോയിലൂടെ മന്ത്രി പറഞ്ഞു.
കേരള ടൂറിസം പേജിൽ വന്ന റീൽ അതിന്റെ ഭംഗി കണ്ട് മന്ത്രി റിയാസ് ഇൻസറ്റാഗ്രമാൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ തോർബൻ കമന്റ് ചെയ്തപ്പോഴാണ് അദ്ദേഹത്തെ ശ്രദ്ധിച്ചതെന്നും വീഡിയോയിൽ മന്ത്രി പറയുന്നു. കന്യാകുമാരിയിൽ നിന്ന് തിരിച്ചെത്തി മലബാറിലേക്കുള്ള യാത്രയിലാണ് ഈ കുടുംബമിപ്പോൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam