
തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രധാനമന്ത്രി അമ്പും വില്ലുമായി നില്‍ക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. ഇതിലെന്താ ഇത്രവലിയ കാര്യമെന്നല്ലേ. ആവേശത്തിനിടയില്‍ അമ്പ് തലതിരിച്ച് പിടിച്ചാണ് മോദി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പോരേ പൂരം, ട്രോളന്മാര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.
അമ്പ് തലതിരിച്ച് പിടിച്ചതിലൂടെ ഭരണത്തിന്‍റെ അവസ്ഥ സിമ്പോളിക്കായി കാണിച്ചതായിരിക്കുമെന്നാണ് ഒരു രസികന്‍ ട്രോളിയിരിക്കുന്നത്. രാഹുലിന്റെ ദേഹത്ത് ലേസർ രശ്മി വന്നപ്പോലെ വന്നതാകും ഈ അമ്പും, എന്നാലും പിടിച്ചെടുത്തല്ലോ എന്നാണ് മറ്റൊരു ട്രോള്‍. യുദ്ധത്തിന്‍റെ പ്രതീകമായ അമ്പ് തിരിച്ച് പിടിച്ച് മഹത്തായ സന്ദേശം നല്‍കുകയാണ് മോദിജിയെന്നാണ് മറ്റൊരു രസരമായ ട്രോള്‍.
ട്രോളുകള്‍ കാണാം
കടപ്പാട്- ഐസിയു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam