
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് വൃദ്ധ ദമ്പതികളുടെ ഒരു വീഡിയോ. ഡിസ്നിയുടെ "സൂട്ടോപ്പിയ"യിലെ ഒരു രംഗം പുനഃസൃഷ്ടിച്ചാണ് ഇരുവരും സോഷ്യൽ മീഡിയയെ കുപ്പിയിലാക്കിയത്. വീഡിയോ അനുകരണത്തിലെ സൂക്ഷ്മമായ ശ്രദ്ധയും ഉത്സാഹവും ഉള്ള ആ സുന്ദരമായ സെൽഫി വീഡിയോ അതിവേഗം വൈറലായി.
ഇൻസ്റ്റാഗ്രാമിൽ ഏകദേശം 50 ദശലക്ഷം കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്. വൈറൽ കപ്പിൾസായ അച്ചായന്റെയും അച്ചാമ്മയുടെയും അച്ചാമ്മാസ് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നേരത്തെ പല വീഡിയോകളിലൂടെയും ഇരുവരും വൈറലായിരുന്നു. എന്നാൽ കാഴ്ചാക്കണക്കുകളെല്ലാം തകർത്താണ് ഇത്തവണത്തെ അച്ചാമ്മാസ് വീഡിയോ. ദേശീയ മാധ്യമങ്ങളിലടക്കം അച്ചാമ്മാസ് വീഡിയോ വാർത്തയാവുകയും ചെയ്തു.
സിനിമയിലെ പ്രിയപ്പെട്ട നായികാ നായകന്മാരായ നിക്ക് വൈൽഡും ജൂഡി ഹോപ്‌സുമായി വേഷമിട്ട ദമ്പതികൾ അവരുടെ പോസുകളും മുഖഭാവങ്ങളും സൂക്ഷ്മമായാമ് അനുകരിച്ചിരിക്കുന്നത്. ആനിമേറ്റഡ് കഥാപാത്രങ്ങളുമായുള്ള അവരുടെ അസാധാരണമായ സാമ്യമാണ് കാഴ്ച്ചക്കാരെ അത്ഭുതപ്പെടുത്തുന്നത്. ഇത് തന്നെയാണ് കമന്റുകളിലും നിറയുന്നത്. കഥാപാത്രങ്ങളെ അനുകരിക്കുന്നതിനുള്ള ശ്രദ്ധേയമായ കഴിവിനെക്കുറിച്ച് പലരും കമന്റുകളിടുന്നു.
ദമ്പതികളുടെ യഥാർത്ഥ വാത്സല്യവും രംഗം പുനഃസൃഷ്ടിക്കുന്നതിൽ പ്രകടമായ സന്തോഷവും നിരവധി ഹൃദയങ്ങളെ സ്പർശിച്ചു, അഭിനന്ദനത്തിന്റെയും പ്രശംസയുടെയും എണ്ണമറ്റ കമന്റുകളാണ് ഇവരെ തേടിയെത്തുന്നത്. മറ്റ് ചിലരാകട്ടെ ഊഷ്മളമായ ദാമ്പത്യ ബന്ധത്തെ കുറിച്ചാണ് പറയുന്നത്. പ്രായത്തെ മറികടക്കുന്ന മനസിന്റെ വലിയ കഴിവിനെ പുകഴ്ത്തുന്നു മറ്റു ചിലർ. ബന്ധങ്ങൾ ഇത്രയും രസകരമായി മുന്നോട്ടുകൊണ്ടുപോകുന്ന ഇവരുടെ വീഡിയോ മനസിന് ഏറെ സന്തോഷം നൽകുന്നതാണെന്നുമുണ്ട് കമന്റ്.
Read more: ഒരുകൂട്ടം സിംഹങ്ങൾ, ഒറ്റക്കൊരു ജിറാഫ്, പൊരിഞ്ഞ ഓട്ടം, പിന്നെ സംഭവിച്ചത്..!
ജീവിതത്തിലെ ലളിതമായ സന്തോഷങ്ങളുടെ ഹൃദയസ്പർശിയായ ഓർമ്മപ്പെടുത്തലാണ് വീഡിയോ എന്നും, ജീവിതം വിലമതിക്കാനാകാത്ത സ്നേഹത്തിന്റെയും ചിരിയുടെയും അസുലഭ നിമിഷങ്ങളാണെന്ന ഓർമപ്പെടുത്തലാണ് ഇവരുടെ വീഡിയോ എന്ന് വരെ കമന്റുകൾ എത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam