
റിയോ: മരണത്തോട് മല്ലിടിച്ച് ആഴ്ചകള്‍ നീണ്ട ഐസിയു വാസത്തിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ സ്ത്രീ ഞെട്ടി. തന്‍റെ ഭർത്താവ് അമ്മായിയമ്മയെ വിവാഹം ചെയ്തു കഴിഞ്ഞു. കമില്ല വനേസ കോർടെയ്‌റോ എന്ന യുവതി സ്ട്രോക്ക് വന്നതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സയിലായിരുന്നത്. പിന്നീട് സംഭവിച്ച കാര്യങ്ങള്‍ ഇവര്‍ ഒരു ബ്രസീലിയന്‍ മാധ്യമത്തോട് വെളിപ്പെടുത്തിയത് ഇംഗ്ലീഷ് മാധ്യമം ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ.
2013ലാണ് കമില്ല തന്നെക്കാൾ 10 വയസ്സ് കൂടുതലുള്ളയാളുമായി പ്രണയത്തിലാവുന്നത്. 2013ൽ ഇവർ വിവാഹിതരായി. ഇതില്‍ ഒരു കുട്ടി ജനിച്ചു. 2014ല്‍ ആയിരുന്നു കുട്ടിയുടെ ജനനം. പ്രസവത്തില്‍ തന്നെ ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടുവെന്നാണ് കമില്ല പറയുന്നത്. 2017 ൽ ഹോർമോൺ തകരാറു പരിഹരിക്കാൻ ഒരു ശസ്ത്രക്രിയ യുവതിക്ക് വേണ്ടി വന്നു. ഈക്കാലത്ത് സഹായത്തിന് എത്തിയ കമില്ലയുടെ മാതാവ് അവരുടെ ഭര്‍ത്താവുമായി കൂടുതല്‍ അടുക്കുന്നത്.
മകൾ ശസ്ത്രക്രിയയ്ക്കായി പോയപ്പോൾ അമ്മ മരുമകനെയും പേരക്കുട്ടിയെയും സഹായിക്കാൻ വേണ്ടിയാണ് ഇവര്‍ എത്തിയത്. കമില്ലയുടെ കുട്ടിക്ക് നാലു വയസ്സ് പ്രായമുണ്ടായിരുന്നു. യുവതിയുടെ പിതാവ് അന്ന് അദ്ദേഹത്തിന്‍റെ സഹോദരനൊപ്പം മറ്റൊരു സ്ഥലത്തായിരുന്നു താമസം. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ നില സങ്കീര്‍ണ്ണമായി. എന്നാല്‍ ഈ സമയത്ത് ഒരിക്കല്‍ മാത്രമാണ് ഭര്‍ത്താവ് ആശുപത്രിയിലേക്ക് വന്നത്.
അമ്മ ഒരിക്കൽ പോലും സന്ദർശിച്ചിരുന്നില്ല. ഇതിനോടകം അവർ ബന്ധം ആരംഭിച്ചിരുന്നു. ശരീരത്തെക്കാൾ മനസ്സിനെ വേദനിപ്പിച്ച ദിവസങ്ങളായിരുന്നു അത്. അതിന് ശേഷം മരണത്തോടും ജീവിതത്തോടും മല്ലിടുന്ന ദിവസങ്ങളാണ് കടന്ന് പോയത്. 2018 മാര്‍ച്ചില്‍ പിതാവ് എത്തിയാണ് യുവതിയെ ആശുപത്രിയില്‍ നിന്നും അദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തിച്ചത്. അപ്പോഴാണ് യുവതി ആ ഞെട്ടിപ്പിക്കുന്ന കാര്യം അറിഞ്ഞത്. തന്‍റെ ഭര്‍ത്താവിനെ അമ്മ വിവാഹം കഴിച്ചിരിക്കുന്നു.
പിതാവിനെ ഉപേക്ഷിച്ചിട്ടാണ് അമ്മ തന്‍റെ ഭര്‍ത്താവിനെ വിവാഹം കഴിച്ചത് എന്ന് യുവതി പറയുന്നു. യുവതിയെക്കാൾ 20 വയസ്സിന്റെ വ്യത്യാസമുണ്ട് അവരുടെ അമ്മയ്ക്ക്. കമില്ല കൌമാരത്തിലേക്ക് കടന്ന നാള്‍ മൂതല്‍ മകളുമായി എല്ലാക്കാര്യത്തിലും അവർക്കു മത്സരമായിരുന്നു എന്നാണ് മകള്‍ ആരോപിക്കുന്നത്. ഭക്ഷണത്തിലും, വസ്ത്രത്തിലും സെലക്ഷനിലും മകളുമായി ഒരു മത്സരം ഇവര്‍ നടത്തിയിരുന്നത്രെ. എന്തായാലും യുവതിയുടെയും മകന്‍റയും സംരക്ഷണം ഇപ്പോള്‍ ഇവരുടെ അച്ഛൻ ഏറ്റെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam