അയൽവാസിയുടെ കല്യാണത്തിന് പാട്ട്, മില്യൺ അടിച്ച കാഴ്ചാക്കണക്ക്, നജാദ് സ്റ്റാറാണ്!

Published : Jul 18, 2022, 10:22 PM IST
അയൽവാസിയുടെ കല്യാണത്തിന് പാട്ട്, മില്യൺ അടിച്ച കാഴ്ചാക്കണക്ക്, നജാദ് സ്റ്റാറാണ്!

Synopsis

അയൽവാസിയുടെ കല്യാണത്തിന് പാട്ടുപാടി താരമായിരിക്കുകയാണ് ഏഴാം ക്ലാസ്സുകാരൻ. പെരിഞ്ഞനം ഗവ. യു പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയും കൂരിക്കുഴി മതിലകത്ത് വീട്ടിൽ നൂർദീൻ - ഷിജി ദമ്പതികളുടെ മകനുമായ അഹ്മദ് നജാദാണ് പാട്ടുപാടി വൈറലായത്.

യൽവാസിയുടെ കല്യാണത്തിന് പാട്ടുപാടി താരമായിരിക്കുകയാണ് ഏഴാം ക്ലാസ്സുകാരൻ. പെരിഞ്ഞനം ഗവ. യു പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയും കൂരിക്കുഴി മതിലകത്ത് വീട്ടിൽ നൂർദീൻ - ഷിജി ദമ്പതികളുടെ മകനുമായ അഹ്മദ് നജാദാണ് പാട്ടുപാടി വൈറലായത്. ആഴ്ചകൾക്ക് മുമ്പ് കയ്പമംഗലത്തെ ഓഡിറ്റോറിയത്തിലെത്തിയ നജാദ് തന്റെ ഇഷ്ടഗാനമായ കെ ജി എഫ് ടു എന്ന സിനിമയിലെ 'മെഹ്ബൂബാ' പാട്ട് തകർത്തു പാടി. 

ബന്ധുക്കളിലൊരാൾ അത് വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിലിട്ടു. മില്യനിലധികം ആളുകൾ പാട്ടുകേട്ടു. കമന്റ് ബോക്സ് അഭിനന്ദനത്തിൽ നിറഞ്ഞു. സംഗീതം ശാസ്ത്രീയമായി പഠിക്കുകയോ ഏതെങ്കിലും റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെങ്കിലും തികച്ചും ആകർഷകമാണ് ആലാപനമെന്ന് കേൾവിക്കാർ വിലയിരുത്തി. 

Read more: ആകാശമായവളെ പാടി, ഹൃദയങ്ങള്‍ കീഴടക്കി മിലന്‍; വിശേഷം പറഞ്ഞ് വൈറൽ പാട്ടുകാരനും മാഷും

പാട്ട് നിരവധി സംഗീത ഗ്രൂപ്പുകളിലും തകർത്തോടുകയാണ്. ഇതോടെ കടകൾ ഉദ്ഘാടനം ചെയ്യാനും സമ്മേളനം കൊഴുപ്പിക്കാനും കല്യാണവീടുകൾ സംഗീതസാന്ദ്രമാക്കാനും നാട്ടുകാർക്കിപ്പൊ നജാദിനെ വേണം. സ്കൂളിൽ സ്റ്റാറായ മകനെ സംഗീതമേഖലയിൽ കൂടി മകനെ ഉയർത്തിക്കൊണ്ടുവരാനാണ് ആഗ്രഹമെന്ന് പ്രവാസിയായ പിതാവ് നൂർദ്ദീൻ പറയുന്നു.

 

Read more:'ആകാശമായവളെ' പാടി ഹൃദയങ്ങൾ കീഴടക്കി, മിലൻ ഇനി സിനിമയിൽ പാടുമെന്ന് പ്രജേഷ് സെൻ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ