
സോഷ്യൽ മീഡിയയിൽ വൈറലാകുകയും ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കുകയും ചെയ്യുന്ന ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ഇന്ത്യയുടെ ദേശീയ പതാകയോട് സാമ്യമുള്ള പ്രകൃതിയുടെ ത്രിവർണ്ണ ചിത്രമാണ് ഇത്. അതിശയിപ്പിക്കുന്ന ചിത്രം ഇന്ത്യൻ സർക്കാറിന്റെ അമൃത് മഹോത്സവ് എന്ന ട്വിറ്റർ ഹാന്റിലിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. കുങ്കുമം, വെള്ള, പച്ച എന്നീ മൂന്ന് നിറങ്ങളിലുള്ള പ്രകൃതി ദൃശ്യമാണ് ഇത്, ഒരു കടൽത്തീരം.
നമ്മുടെ അഭിമാനം, പ്രകൃതിയിലെ ത്രിവർണ്ണ പതാക എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. പോസ്റ്റ് ഷെയർ ചെയ്തതിന് ശേഷം നൂറുകണക്കിന് ലൈക്കുകൾ ലഭിക്കുകയും ഉപയോക്താക്കൾ കമന്റിൽ മനോഹരമായ അഭിപ്രായങ്ങൾ പങ്കിടുകയും ചെയ്തു. "ഞങ്ങളുടെ അഭിമാന ത്രിവർണ്ണ പതാക" എന്ന് ഒരു ഉപയോക്താവ് എഴുതി, മറ്റൊരാൾ "മനോഹരം" എന്ന് പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവം, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്നതിനുള്ള ഇന്ത്യൻ സർക്കാർ സംരംഭമാണ്. കൂടാതെ രാജ്യത്തിന്റെ ജനങ്ങളുടെയും സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രവും ഇതിലൂടെ അവതരിപ്പിക്കുന്നു. ആസാദി കാ അമൃത് മഹോത്സവം 2021 മാർച്ച് 12 നാണ് ഔദ്യോഗികമായി ആരംഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam