പ്രസം​ഗത്തിനിടെ ദാഹിച്ച് പത്മജ ചുന്ദ്രു, വെള്ളമെടുത്ത് നൽകി നിർമലാ സീതാരാമൻ; കൈയടിച്ച് വേദി 

Published : May 09, 2022, 09:53 AM IST
പ്രസം​ഗത്തിനിടെ ദാഹിച്ച് പത്മജ ചുന്ദ്രു, വെള്ളമെടുത്ത് നൽകി നിർമലാ സീതാരാമൻ; കൈയടിച്ച് വേദി 

Synopsis

കൈയടിച്ചാണ് ​വേദിയിലുള്ളവർ ധനമന്ത്രിയുടെ നടപടിയെ പ്രശംസിച്ചത്. പത്മജ ധനമന്ത്രിക്ക് നന്ദി പറഞ്ഞു. എൻഎസ്ഡിഎല്ലിന്റെ രജതജൂബിലി ആഘോഷത്തിനിടെയായിരുന്നു സംഭവം.

മുംബൈ: പ്രസം​ഗിക്കുന്നതിനിടെ വെള്ളം ആവശ്യപ്പെട്ട ഉദ്യോ​ഗസ്ഥക്ക് കുടിവെള്ളം എടുത്ത് നൽകി കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. മുംബൈയിൽ ഒരു പരിപാടിക്കിടെയാണ് നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ (എൻഎസ്‌ഡിഎൽ) മാനേജിംഗ് ഡയറക്ടർ പത്മജ ചുന്ദ്രുവിന് ധനമന്ത്രി വെള്ളം നൽകിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. പ്രസം​ഗത്തിനിടെ ദാഹിച്ചതിനാൽ പത്മജ വെള്ളത്തിനായി ആംഗ്യം കാണിച്ചു. എന്നാൽ സംഘാടകരെ കാത്തുനിൽക്കാതെ ധനമന്ത്രി നിർമ്മല സീതാരാമൻ വേദിക്ക് കുറുകെ നടന്ന് പത്മജക്ക് വെള്ളം നൽകി.

 

 

കൈയടിച്ചാണ് ​വേദിയിലുള്ളവർ ധനമന്ത്രിയുടെ നടപടിയെ പ്രശംസിച്ചത്. പത്മജ ധനമന്ത്രിക്ക് നന്ദി പറഞ്ഞു. എൻഎസ്ഡിഎല്ലിന്റെ രജതജൂബിലി ആഘോഷത്തിനിടെയായിരുന്നു സംഭവം. ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷകളിലും വിദ്യാർത്ഥികൾക്കായി എൻഎസ്‌ഡിഎല്ലിന്റെ നിക്ഷേപക ബോധവത്കരണ പരിപാടിയായ 'മാർക്കറ്റ് കാ ഏകലവ്യ' ധനമന്ത്രി നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ