
നിരവധി താരങ്ങളെ സൃഷ്ടിക്കുകയും അവരെ കൂടെ നിര്‍ത്തുകയും ചെയ്യുന്ന ഇടമാണ് സോഷ്യൽ മീഡിയ. ടിക് ടോക്ക് കാലം മുതൽ കേരളത്തിന്റെ പല മൂലകളിലായി ഒതുങ്ങിയിരുന്ന ജീവിതങ്ങൾ മലയാളികൾ തിരിച്ചറിയും സ്നേഹിക്കുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയായി മാറി. അങ്ങനെ ഒരിടയ്ക്ക് മലയാളികളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറെ കേട്ട പേരുകളിലൊന്നായിരുന്നു പ്ലിങ്കു. തീര്‍ത്തും സ്വാഭാവികമായി സ്വതസിദ്ധമായ ശൈലിയിൽ താൻ ഒരു എക്സാം ജയിക്കുമെന്ന് പറയുന്ന വീഡിയോ, പ്ലിങ്കുവെന്ന പേര് മാത്രം അറിയുന്ന, എന്നാൽ കേരളം മുഴുവൻ കണ്ട ഒരു വീഡിയോ ആയിരുന്നു അത്.
വീഡിയോ വന്നതിന് പിന്നാലെ പ്ലിങ്കു ആ പരീക്ഷ പാസായോ എന്നായിരുന്നു പ്രധാന ചോദ്യം. അങ്ങനെ അങ്ങനെ.. ആരാണ് പ്ലിങ്കുവെന്നോ എന്താണ് പ്ലിങ്കുവെന്നോ അറിയാതെ ആ വീഡിയോ അങ്ങനെ സോഷ്യൽ മീഡിയയിൽ ഒളിഞ്ഞും തെളിഞ്ഞും വന്നുകൊണ്ടേ കിടന്നു. എന്നാൽ മലയാളികൾ പെട്ടെന്നൊന്നും പ്ലിങ്കുവിനെ മറക്കില്ലെന്നാണ് പുതിയൊരു വീഡിയോ പുറത്തുവന്നതോടെ മനസിലാകുന്നത്. അന്ന് വൈറലായ പ്ലിങ്കുവിന്റെ അതേ ശബ്ദം, അതേ രൂപം ഇങ്ങനെയായിരുന്നു കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പുറത്തുവന്ന വീഡിയോക്ക് ലഭിച്ച ഒരു കമന്റ്. പിന്നീട് ഇത് നമ്മുടെ പ്ലിങ്കുവല്ലേ എന്ന് ആവര്‍ത്തിച്ച് നിരവധി പേരുടെ കമന്റുകൾ. പ്ലിങ്കുവിനായി വഴിപാട് വരെ നേര്‍ന്നിട്ട് പരീക്ഷയിൽ ജയിച്ചോ എന്നതാണ് ഒരാളുടെ ചോദ്യം. അങ്ങനെ കമന്റുകൾ നിറയുന്നു. വീണ്ടും പ്ലിങ്കു താരമാവുകയും ചെയ്യുന്നു.
പുറത്തുവന്നിരിക്കുന്ന വീഡിയോയിൽ ഉള്ളത് പ്ലിങ്കു തന്നെയാണെന്ന് സ്ഥിരീകരണമൊന്നും ഇല്ലെങ്കിലും ആരാധകര്‍ അത് പ്ലിങ്കു തന്നെയെന്ന് ഉറപ്പിക്കുന്നു. പ്ലിങ്കുവിന്റേതെന്ന തരത്തിൽ വന്ന വീഡിയോ ഹോസ്റ്റലിൽ നിന്നുള്ളതാണെന്നാണ് മറ്റു ചിലരുടെ ദുഖം. പ്ലിങ്കു ആ പരീക്ഷ പാസായില്ലെന്നും വീണ്ടും ഹോസ്റ്റലിൽ തന്നെ കഴിയുകയാണെന്നും ആകുലപ്പെടുന്നു ഇവര്‍. വീഡിയോയിൽ ഒരു സുഹൃത്ത് നിനക്ക് ഇപ്പോൾ പാടാൻ തോന്നുന്ന പാട്ട് പാടാൻ പറയുന്നു. അതിന് മറുപടിയായി ആ പഴയ ശൈലി വിടാതെ പ്ലിങ്കുവിന്റെ ആലാപനവും എത്തുന്നു. 'എന്റെ പ്ലിങ്കൂ നിന്നെ ഓർക്കാത്ത ദിവസങ്ങൾ ഇല്ല നിനക്ക് അഗ്നിപത് കിട്ടിയോ പ്രിങ്കൂ', പ്ലിങ്കൂന്റെ റിസൾട്ട് വന്നോ എന്ന് വിചാരിച്ച് എഫ്ബി ഓപ്പൺ ചെയ്തതാ..അപ്പോഴേക്കും', 'ഇത്രയും ഇന്റലിജൻസ് സംവിധാനങ്ങളും ടെക്നോളജിയും വർദ്ധിച്ച ഈ കാലത്തും പ്ലിങ്കു ജയിച്ചോ? തോറ്റോ? എന്ന് നമുക്ക് ഇന്നും അറിയാൻ കഴിഞ്ഞിട്ടില്ല എന്നത് തീർത്തും സങ്കടകരമായ കാര്യമാണ്' എന്നുമങ്ങനെ നീളുന്നു കമന്റുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam