
ഓര്‍ഗണ്‍: തോക്കുമായി കൊലവെറിയോടെ എത്തിയ വിദ്യാര്‍ത്ഥിയെ ഒരു ആലിംഗനത്തിലൂടെ കീഴടക്കിയ ഫുട്ബോള്‍ കോച്ചിന്‍റെ വീഡിയോ ശ്രദ്ധേയമാകുന്നു.അമേരിക്കയിലെ ഓര്‍ഗണിലനെ പാര്‍ക്ക്രോസ് ഹൈ സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളാണ് വൈറലായത്. എയ്ഞ്ചല്‍ ഗ്രനാഡോസ് ഡയസ് എന്ന പതിനെട്ടുകാരന്‍ വിദ്യാര്‍ത്ഥിയാണ് തോക്കുമായി സ്കൂളില്‍ എത്തിയത്. തന്‍റെ കോട്ടിനുള്ളില്‍ ഒളിപ്പിച്ചാണ് വിദ്യാര്‍ത്ഥി തോക്കുമായി സ്കൂളില്‍ എത്തിയത്. തുടര്‍ന്നാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ഒരു കുട്ടിയെ കൂട്ടിക്കൊണ്ടുവരാനായി എന്നെ ഫൈന്‍ ആര്‍ട്‌സ് ബില്‍ഡിങ്ങിലേക്ക് വിളിക്കുകയായിരുന്നു. ഞാന്‍ ക്ലാസ് റൂമിലേക്ക് എത്തി. 15-20 സെക്കന്‍ഡ് ക്ലാസ് റൂമില്‍ നിന്നു. അവനെവിടെ എന്ന് ചോദിച്ചു. അപ്പോഴാണ് വാതില്‍ തുറന്ന് അവന്‍ കയറി വന്നത്. വാതിലില്‍ നിന്നും മൂന്നടി അകലത്തിലായിരുന്നു ഞാന്‍. അവിടെ വാതില്‍ പടിയില്‍ ഒരു കുട്ടി തോക്കുമായി നില്‍ക്കുന്നു.
ഒരു നിമിഷം കൊണ്ട് ഞാന്‍ എല്ലാം വിശകലനം ചെയ്തു. അവന്റെ മുഖവും കണ്ണുകളിലെ നോട്ടവും ഞാന്‍ കണ്ടു. പെട്ടെന്ന് എന്‍റെ ഉള്ളില്‍ നിന്നെന്ന പോലെ ഞാന്‍ പ്രവര്‍ത്തിച്ചു. രണ്ട് കൈകളും കൊണ്ട് തോക്കില്‍ പിടിമുറുക്കി. അവന്റെ രണ്ട് കൈകളും തോക്കില്‍ തന്നെയായിരുന്നു. ഈ സമയം കുട്ടികള്‍ ക്ലാസില്‍ നിന്നും ഇറങ്ങി ഓടുന്നുണ്ടായിരുന്നു. - സംഭവത്തെ കുറിച്ച് സ്‌കൂളിലെ സെക്യൂരിറ്റി ഗാര്‍ഡും ഫുട്‌ബോള്‍ കോച്ചുമായ കീനന്‍ ലോ പറഞ്ഞു.
വിദ്യാര്‍ഥിയില്‍ നിന്നും തോക്ക് വാങ്ങുന്നതും മറ്റൊരു ടീച്ചര്‍ക്ക് ലോ തോക്ക് കൈമാറുന്നതും വീഡിയോയില്‍ കാണാം. പിന്നീടാണ് ലോ വിദ്യാര്‍ഥിയെ ആശ്വസിപ്പിക്കാനായി കെട്ടിപ്പിടിച്ചത്.
എനിക്കവനോട് അനുകമ്പ തോന്നി. ഒരുപാട് തവണ, പ്രത്യേകിച്ചും കുട്ടിയായിരിക്കുമ്പോള്‍, നിങ്ങളെന്താണ് ചെയ്യുന്നതെന്നു പോലും അറിയണമെന്നില്ലെന്നും ലോ സംഭവത്തെ കുറിച്ച് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam