
ദുബായ്: സ്റ്റൈലിഷ് ലുക്കില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് (P A Muhammed Riyas) ദുബായില്‍ (Dubai). സ്യൂട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് എക്സപോ വേദിയിലെത്തിയ മന്ത്രിയുടെ ഫോട്ടോകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. വിനോദസഞ്ചാര വകുപ്പിന്‍റെ നേട്ടങ്ങളും പദ്ധതികളും അവതരിപ്പിക്കാന്‍ ദുബൈ എക്സപോ വേദിയിലെത്തിയ ടൂറിസം മന്ത്രി വേഷവിധാനവും ഒട്ടും കുറച്ചില്ല. റോയല്‍ ബ്ലൂ സ്യൂട്ടിനു പുറമേ കൂളിംഗ് ഗ്ലാസും ധരിച്ച് മാസ് എന്‍റ്രി. മന്ത്രി പിഎ മുഹമ്മദ് റിയാസ് തന്നെയാണ് തന്‍റെ ഫേസ് ബുക്ക് പേജിലൂടെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകള്‍ പങ്കുവച്ചത്. മന്ത്രിയെ പതിവിൽനിന്ന് വ്യത്യസ്തമായ വേഷത്തിൽ കണ്ടതിന്റെ സന്തോഷം കമന്റുകളിൽ നിറഞ്ഞു. ട്രോളിയവരും കുറവല്ല.
മിനിസ്റ്റര്‍ ബ്രോ എന്ന തലക്കെട്ടോടെയാണ് ഫോട്ടോ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ റഹീം ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യക്കു പുറമേ യു.എസ്.എ , സൗദി അറേബ്യ, ജർമനി രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ച മന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ എക്സപോ വേദിയിലെത്തിയ മലയാളികളും കൂടിയയാപ്പോള്‍ പുതിയമുഖം വൈറലായി. യുഎഇ മന്ത്രിമാരും നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകള്‍ കണക്കിലെടുത്തായിരുന്നു വേഷമാറ്റെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഈമാസം ആദ്യം ദുബൈയിലെത്തിയ മുഖ്യമന്ത്രിയുടെ പുത്തന്‍ ലുക്കും സോഷ്യല്‍ മീഡിയയും ട്രോളന്‍മാരും ഏറ്റെുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam