
ലാഹോർ: വാർത്താ റിപ്പോർട്ടിങ്ങിനിടെ ചക്രവർത്തിയുടെ വേഷത്തിൽ ക്യാമറയ്ക്ക് മുന്നിലെത്തി പാകിസ്ഥാനിൽനിന്നുള്ളൊരു മാധ്യമപ്രവർത്തകൻ. പാകിസ്ഥാൻ ചാനലായ ജിയോ ന്യൂസ് റിപ്പോർട്ടറായ അമീൻ ഹഫീസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യാൻ ചക്രവർത്തിയുടെ വേഷത്തിലെത്തിയത്. രാജാവിന്റെ ആടയാഭരണങ്ങളും തലപ്പാവും ധരിച്ച് ഊരിപ്പിടിച്ച വാളും കയ്യിലെന്തി നിൽക്കുന്ന അമീൻ ഹാഫിസിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
നേരത്തെ പോത്തിനെ അഭിമുഖം ചെയ്ത് വാർത്തകളിൽ ഇടംനേടിയ റിപ്പോർട്ടർ ആണ് അമീൻ. ഇതുകൂടാതെ, കഴുതപ്പുറത്തിരുന്ന് അമീൻ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഗുലാം അബ്ബാസ് ഷാ എന്നയാളാണ് അമീനിന്റെ ഏറ്റവും പുതിയ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 'ക്യാമറാമാനൊപ്പം അമീൻ ഹഫീസ് എന്ന് ചക്രവർത്തിയുടെ ഗാംഭീര്യത്തോടെ റിപ്പോർട്ട് സ്ഥലത്തുനിന്നും പറയുന്നതാണ് വീഡിയോ.
അതേസമയം, ചക്രവർത്തിയുടെ വേഷത്തിലെത്തിയ അമിനിനെ കാണുമ്പോൾ ചിരിയടക്കാൻ കഴിയുന്നില്ലെന്നാണ് ട്വീറ്റർ ഉപയോക്താക്കൾ ഒന്നടങ്കം പറയുന്നത്. മുമ്പ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്ത പാകിസ്ഥാനി മാധ്യമപ്രവർത്തകൻ ചന്ദ് നവാബിനെ ഓർമ്മപ്പെടുത്തുന്നതാണ് അമീനിന്റെ പ്രകടനമെന്നും സമൂഹമാധ്യമങ്ങളിലൂടെ ആളുകൾ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam