
ഇസ്ലാമാബാദ്: പാക് വിമാനത്തിനുള്ളില്‍ യാത്രക്കാരന്‍റെ പരാക്രമം വൈറലാകുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, യാത്രക്കാരൻ വിമാന ജീവനക്കാരുമായി വഴക്കിടുന്നതും പിഐഎയുടെ പികെ-283 ഫ്ലൈറ്റിൽ ഭീതി സൃഷ്ടിക്കുകയും ചെയ്യുന്നത് വ്യക്തമാണ്.
ഫ്‌ളൈറ്റ് അറ്റൻഡൻറുകൾ ഇയാളോട് സംസാരിച്ച് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാമെങ്കിലും ഇതിനൊന്നും ഇയാള്‍ വഴങ്ങുന്നില്ല. പാകിസ്ഥാൻ ഇന്‍റര്‍നാഷണല്‍ എയർലൈൻസ് (പിഐഎ) ഭീതി സൃഷ്ടിച്ചതിനും, അപകടകരമായി പെരുമാറിയതിനും യാത്രക്കാരനെ കരിമ്പട്ടികയിൽ പെടുത്തിയതായി എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
വിമാനത്തിന്‍റെ ജനൽ ചില്ലുകള്‍ തകര്‍ക്കാനായി ഇയാള്‍ ബലം പ്രയോഗിച്ച് ചവിട്ടിയെന്നും ആരോപണമുണ്ട്. പിഐഎ വിമാനത്തിന്‍റെ സീറ്റുകളിൽ ഇടിക്കുകയും ചവിട്ടുകയും ചെയ്ത ഇയാള്‍ പിന്നീട് വിമാനത്തിന്‍റെ തറയിൽ കിടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വിമാനയാത്രയിലുടനീളം അക്രമം തുടർന്നു. ഫ്ലൈറ്റ് അറ്റൻഡൻറുകൾ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ അയാൾ അവരെ ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ട്.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വ്യോമയാന നിയമം അനുസരിച്ച് വിമാന ജീവനക്കാർ ജീവനക്കാരും യാത്രക്കാരും കീഴടക്കി സീറ്റിൽ കെട്ടിയിടുകയായിരുന്നബു. തുടർന്ന് ക്യാപ്റ്റൻ ദുബായിലെ എയർ ട്രാഫിക് കൺട്രോളറുമായി ബന്ധപ്പെടുകയും ഏവിയേഷൻ പ്രോട്ടോക്കോളുകൾ പ്രകാരം സുരക്ഷ തേടുകയും ചെയ്തു. വിമാനം ഇറങ്ങിയ ഉടൻ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. സെപ്റ്റംബർ 14നാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇ പി ജയരാജനെ പരിഹസിച്ച് വിമാന പ്രതിഷേധത്തിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ്
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ തീപിടിത്തം; വൻ ദുരന്തം ഒഴിവാക്കിയത് 90 സെക്കന്റിനുള്ളിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam