ആളുകള്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍; പിന്നിലെ ജനലില്‍ കൂടി 'വാക്സിന്‍' കുത്തിവയ്പ്പ് - വീഡിയോ

By Web TeamFirst Published Aug 17, 2021, 12:29 PM IST
Highlights

പതിനഞ്ച് സെക്കന്‍റുള്ള വീഡിയോ തരുണ്‍ ത്യാഗി എന്നയാളാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

രാജ്യത്ത് എങ്ങും കൊവിഡിനെതിരായ വാക്സിനേഷന്‍ പുരോഗമിക്കുകയാണ്. ഇതേ സമയം തന്നെ ഒരു കെട്ടിടത്തിന്‍റെ പിന്‍ഭാഗത്തെ ജനലില്‍ കൂടി വാക്സിന്‍ കുത്തിവയ്പ്പ് എടുക്കുന്നയാളുടെ വീഡിയോയും വൈറലാകുന്നു. പതിനഞ്ച് സെക്കന്‍റുള്ള വീഡിയോ തരുണ്‍ ത്യാഗി എന്നയാളാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

പാന്‍റും ബനിയനും ധരിച്ച ഒരു മനുഷ്യന്‍ മതിലിലും കെട്ടിടത്തിന്‍റെ ചുമരിലും അള്ളിപ്പിടിച്ച് നില്‍ക്കുന്നതും. ഇതേ സമയം ജനലില്‍ കൂടി ഒരു ഗൌസ് ധരിച്ച കൈ സിറിഞ്ചുമായി വന്ന് കുത്തിവയ്ക്കുന്നതുമാണ് വീഡിയോയില്‍. ഒപ്പം തന്നെ ക്യാമറ പാന്‍ ചെയ്ത് വലിയ ക്യൂവും കാണിക്കുന്നു. 

വീഡിയോ കാണാം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!