പത്തി വിടര്‍ത്തി മൂര്‍ഖന്‍, വിട്ടുകൊടുക്കാതെ പൂച്ച; രക്ഷപ്പെട്ടത് വീട്ടുകാരുടെ ജീവന്‍

By Web TeamFirst Published Jul 21, 2021, 11:08 PM IST
Highlights

പൂച്ചയെ പാമ്പ് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പൂച്ചയും ഒരിഞ്ച് വിട്ടുകൊടുത്തില്ല. അര മണിക്കൂറോളമാണ് പൂച്ച പാമ്പുമായി യുദ്ധം ചെയ്തത്. ഒടുവില്‍ വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്‌നെയ്ക്ക് ഹെല്‍പ് ലൈനില്‍ നിന്ന് ആളെത്തി പാമ്പിനെ പിടികൂടി.
 

ഭുവനേശ്വര്‍: യജമാന സ്‌നേഹത്തില്‍ നായകളുടെ കഥ ഒരുപാട് കേട്ടതാണ്. ഇപ്പോഴിതാ ഒരു പൂച്ചയും. തന്റെ ജീവന്‍ അപകടത്തിലാക്കി യജമാനനെയും കുടുംബത്തെയും രക്ഷിക്കാന്‍ പത്തിവിടര്‍ത്തി നിന്ന മൂര്‍ഖനെ അരമണിക്കൂറോളം വിരട്ടി നിര്‍ത്തിയ പൂച്ചയാണ് ഇപ്പോഴത്തെ താരം. ഒഡിഷയിലെ ഭീമാതംഗി എന്ന സ്ഥലത്താണ് സംഭവം. സമ്പത് കുമാര്‍ പരിദ എന്നയാളാണ് ചിനു എന്ന ആണ്‍പൂച്ചയെ വളര്‍ത്തുന്നത്.

കഴിഞ്ഞ ദിവസം വീടിന് പിന്നില്‍ മൂര്‍ഖനെത്തി. വീട്ടിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച പാമ്പിനെ പൂച്ച തടഞ്ഞുനിര്‍ത്തി. പൂച്ചയെ പാമ്പ് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പൂച്ചയും ഒരിഞ്ച് വിട്ടുകൊടുത്തില്ല. അര മണിക്കൂറോളമാണ് പൂച്ച പാമ്പുമായി യുദ്ധം ചെയ്തത്. ഒടുവില്‍ വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്‌നെയ്ക്ക് ഹെല്‍പ് ലൈനില്‍ നിന്ന് ആളെത്തി പാമ്പിനെ പിടികൂടി. പൂച്ചക്ക് പരിക്കൊന്നുമേറ്റില്ലെന്ന ആശ്വാസത്തിലാണ് വീട്ടുകാര്‍. പിടികൂടിയ മൂര്‍ഖനെ പിന്നീട് വനത്തില്‍ വിട്ടയച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!