
പുണെ: ഇന്ധന വിലവർധനവിൽ (Fuel price hike) വേറിട്ട പ്രതിഷേധം. മഹാരാഷ്ട്രയിലെ സോലാപുരിലാണ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് യൂത്ത് പാന്തേഴ്‌സ് എന്ന സംഘടന പ്രതിഷേധത്തിന്റെ ഭാഗമായി ഒരു രൂപക്ക് ഒരു ലിറ്റർ പെട്രോൾ (petrol) നൽകിയത്. 500 പേര്‍ക്കാണ് ഒരു രൂപയ്ക്ക് പെട്രോള്‍ നല്‍കിയത്. എന്നാൽ വാർത്ത പരന്നതോടെ നിരവധിപേർ പെട്രോൾ പമ്പിലേക്ക് ഇരച്ചെത്തി. അംബേദ്കർ ജയന്തി ആഘോഷത്തിന്റെ കൂടി ഭാഗമായിരുന്നു പെട്രോൾ വിതരണം. ഒപ്പം ഇന്ധനവില വർധനവിനെതിരെ കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധം അറിയിക്കുക കൂടിയാണ് ലക്ഷ്യമെന്നും സംഘാടകർ അറിയിച്ചു. ഒരാൾക്ക് ഒരു ലീറ്റർ മാത്രമേ നൽകൂ എന്നും സംഘടന അറിയിച്ചിരുന്നു. എന്നാൽ ജനം പെട്രോൾ വാങ്ങാനായി ഇരച്ചെത്തി. തുടർന്ന് വൻതിരക്കാണ് പെട്രോൾ പമ്പിൽ ഉണ്ടായത്. പൊലീസ് എത്തിയാണ് ആൾക്കൂട്ടത്തെ നിയന്ത്രിച്ചത്.
''നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ പെട്രോൾ വില ലിറ്ററിന് 120 രൂപയിലെത്തി. വിലക്കയറ്റമുണ്ടായി. ജനങ്ങൾക്ക് ആശ്വാസം നൽകാനും ഡോ. ബാബാസാഹെബ് അംബേദ്കറുടെ ജന്മദിനം ആഘോഷിക്കാനുമാണ് ഞങ്ങൾ ഒരു രൂപയ്ക്ക് പെട്രോൾ നൽകാൻ തീരുമാനിച്ചത്''- സംഘടനാ നേതാവ് മഹേഷ് സർവഗോഡ പറഞ്ഞു. ഞങ്ങളുടേത് പോലെയുള്ള ഒരു ചെറിയ സംഘടനയ്ക്ക് 500 പേർക്ക് ആശ്വാസം നൽകാൻ കഴിയുമെങ്കിൽ സർക്കാറിനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു രൂപക്ക് പെട്രോൾ ലഭിച്ചത് വലിയ ആശ്വാസമായെന്ന് പെട്രോൾ വാങ്ങിയ ഒരാൾ പറഞ്ഞു.
വിഷു ആഘോഷത്തിനിടെ അപകടം, പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു
കോഴിക്കോട്: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു. വളയം ചെക്കോറ്റയിലെ ചേളിയ കേളോത്ത് വൈഷ്ണവിനാണ് (20) പരിക്കേറ്റത്. ചെക്കോറ്റയിലെ വീടിനടുത്ത് പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യിൽ നിന്ന് ഗുണ്ട് പടക്കം അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തിൽ യുവാവിന്റെ വലത് കൈപ്പത്തി തകർന്നു. പരിക്കേറ്റ വൈഷ്ണവിനെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാൽ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam