
മുംബൈ : ട്രെയിനിനിടയിലേക്ക് വീഴാൻ പോയ കുഞ്ഞിന് പൊലീസ് ഉദ്യോഗസ്ഥന്റെ സമയോജിത ഇടപെടലിൽ പുതുജീവൻ.
ചൊവ്വാഴ്ച മുംബൈ റെയിൽവേ സ്റ്റേഷനിലാണ് ആളുകൾ നോക്കി നിൽക്കെ അപകടം ഉണ്ടായത്. സ്റ്റേഷനിൽ നിന്ന് പുറപ്പെടാൻ തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞിനെ എടുത്ത സ്ത്രീ കാൽ വഴുതി വീഴുകയായിരുന്നു. ഇത് കണ്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥൻ ഉടൻ ചാടി വീണ് ഇവരെ പിടിച്ച് വലിക്കുകയായിരുന്നു. പ്ലാറ്റ്‌ഫോമിലെ സിസിടിവി ക്യാമറയിൽ അപകടവും രക്ഷാപ്രവർത്തനവും വ്യക്തമായി പതിഞ്ഞിരുന്നു.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ്, മൻഖുർദ് റെയിൽവേ സ്റ്റേഷന്റെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ വച്ചായിരുന്നു അപകടം നടന്നത്. ഒരു സ്ത്രീ തന്റെ കുഞ്ഞിനെ കൈകളിൽ എടുത്ത് ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുകയായിരുന്നു. തീവണ്ടിയുടെ വേഗത കൂടിയപ്പോൾ, യാത്രക്കാർ കയറാൻ ശ്രമിക്കുന്നതിനിടെ സ്ത്രീയുടെ ബാലൻസ് നഷ്ടപ്പെട്ട് കൈകളിൽ കുട്ടിയുമായി തന്നെ അവർ വീണു. ഇതുകണ്ട് പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്ന റെയിൽവേ പൊലീസ് ഓഫീസർ കുഞ്ഞിനെയും അമ്മയെയും വലിച്ചെടുക്കുകൻ ശ്രമിച്ചു.
സോയി കുട്ടിയെ രക്ഷപ്പെടുത്തിയപ്പോൾ ഒരു യാത്രക്കാരൻ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ നിന്ന് അമ്മയെ വലിച്ചെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് മുംബൈ ഡിവിഷൻ ട്വിറ്ററിൽ പങ്കുവച്ചു. പൊലീസ് ഉദ്യോഗസ്ഥന്റെ പെട്ടെന്നുള്ള ഇടപെടലിലെ അധികൃതർ അഭിനന്ദിച്ചു. അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam