വെറും കൈകൊണ്ട് 30 നില കെ‌ട്ടിടം കയറി, 26 നിലയെത്തിയപ്പോൾ, മതി ഇറങ്ങിക്കോ എന്ന് പൊലീസ്, യുവാവ് അറസ്റ്റിൽ 

Published : Jun 12, 2024, 01:21 PM IST
വെറും കൈകൊണ്ട് 30 നില കെ‌ട്ടിടം കയറി, 26 നിലയെത്തിയപ്പോൾ, മതി ഇറങ്ങിക്കോ എന്ന് പൊലീസ്, യുവാവ് അറസ്റ്റിൽ 

Synopsis

നിലത്തിറങ്ങിയ ഇയാളെ അറസ്റ്റ്. ഇൻസ്റ്റാഗ്രാം പേജിൽ 302K ഫോളോവേഴ്‌സ് ഉള്ള ബാനോട്ടിന് ഇത്തരം സാഹസികത പുതുമയല്ല.

ബ്യൂണസ് ഐറിസ്: 30 നില കെട്ടിടത്തിന് മുകളിൽ കൈയിൽ കയറുപോലമില്ലാതെ കയറാൻ ശ്രമിച്ച പോളണ്ട് പൗരൻ അർജന്റീനയിൽ അറസ്റ്റിൽ.  സിലേഷ്യൻ സ്പൈഡർ മാൻ എന്നറിയപ്പെടുന്ന മാക്കിൻ ബനോട്ട് (36) ആണ്  അർജൻ്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ 30 നില കെട്ടിടത്തിൽ വെറും കൈകൾ ഉപയോഗിച്ച് കയറാൻ ശ്രമിച്ചത്.  അർജൻ്റീനയുടെ ഫുട്ബോൾ ജേഴ്‌സിയണിഞ്ഞ കെട്ടിടത്തിൻ്റെ 25 നിലകൾ എത്തിയപ്പോൾ അഗ്നിശമന സേനാംഗങ്ങൾ തടഞ്ഞു. കെട്ടിടത്തിനുള്ളിലെ ആരോ എമർജൻസി ലൈനിൽ വിളിച്ചതിനെത്തുടർന്ന് 30-ലധികം അഗ്നിശമന സേനാംഗങ്ങളും ആംബുലൻസുകളും പൊലീസും സംഭവസ്ഥലത്തെത്തി.

നിലത്തിറങ്ങിയ ഇയാളെ അറസ്റ്റ്. ഇൻസ്റ്റാഗ്രാം പേജിൽ 302K ഫോളോവേഴ്‌സ് ഉള്ള ബാനോട്ടിന് ഇത്തരം സാഹസികത പുതുമയല്ല. 2019 ൽ വാർസയിലെ 557 അടി ഉയരമുള്ള മാരിയറ്റ് ഹോട്ടലിൽ യാതൊരു സുരക്ഷയുമില്ലാതെ കയറിയതിന് ബാനോട്ട് അറസ്റ്റിലായിരുന്നു.

Read More... വിദൂരബീച്ചിൽ കുടുങ്ങി യുവാവ്, കല്ലുകളുപയോ​ഗിച്ച് മണലിലെഴുതി 'ഹെൽപ്', ഒടുവിൽ

ഗ്ലിയോമ ബാധിച്ച ഒരു പെൺകുട്ടിക്ക് വേണ്ടി ധനസമാഹരണത്തിനായി മുമ്പ് യുകെയിലെ 500 അടി ഹംബർ ബ്രിഡ്ജിൽ ക‌യറി ഞെട്ടിച്ചു. റൊമാനിയയിലെ 1,000 അടി ഉയരമുള്ള ചിമ്മിനി, ബാഴ്‌സലോണയുടെ 380 അടി ഉയരമുള്ള മെലിയ സ്കൈ, സിലേഷ്യയുടെ ഫാക്ടറി ചിമ്മിനികൾ എന്നിവയിലൊക്കെ അദ്ദേഹം കയറി സാഹസികത കാണിച്ചിരുന്നു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതുവരെ കാണാത്ത ചാണ്ടി ഉമ്മൻ; ഭക്തിഗാനമേളക്ക് പാട്ടിനൊപ്പം നാട്ടുകാർക്കൊപ്പം തുള്ളിച്ചാടി നൃത്തം ചെയ്തു-വീഡിയോ
സമ്പന്ന വീട്ടിലെ സ്ത്രീകള്‍ ഷോപ്പിലെത്തി, ആരും കാണാതെ 10000 രൂപയുടെ ബ്രാകളും പാന്‍റീസും ബാ​ഗിലിട്ടു, സിസിടിവി നോക്കിയപ്പോൾ അടിവസ്ത്ര മോഷണം!